പോണ്ടിങിന്റെ പകരക്കാരന്‍ ഹേമംഗ് ബദാനി; അടിമുടി മാറാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ്

വേണുഗോപാല്‍ റാവു ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ്
Badani Delhi Capitals head coach
വേണുഗോപാല്‍ റാവു, ഹേമംഗ് ബദാനിഎക്സ്
Updated on
1 min read

ന്യൂഡല്‍ഹി: മുന്‍ തമിഴ്‌നാട് ക്യാപ്റ്റനും ഇന്ത്യന്‍ താരവുമായിരുന്ന ഹേമംഗ് ബദാനി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പുതിയ പരിശീലകന്‍. റിക്കി പോണ്ടിങിന്റെ പകരക്കാരനായാണ് ബദാനി സ്ഥാനമേറ്റത്. സൗരവ് ഗാംഗുലിയുടെ പകരക്കാരനായി ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് സ്ഥാനത്ത് മുന്‍ താരം വേണുഗോപാല്‍ റാവുവിനേയും നിയമിച്ചു.

ഏഴ് വര്‍ഷം ഡല്‍ഹി ടീമിന്റെ പരിശീലകനായിരുന്നു പോണ്ടിങ്. പക്ഷേ ടീമിനെ കിരീട നേട്ടത്തിലേക്ക് എത്തിക്കാന്‍ പോണ്ടിങിനു സാധിച്ചില്ല.

ഇന്ത്യക്കായി 4 ടെസ്റ്റുകളും 40 ഏകദിനങ്ങളും കളിച്ച താരമാണ് ബദാനി. തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ പരിശീലകനെന്ന നിലയില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുണ്ട് ബദാനിക്ക്.

ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെ മൂന്ന് തവണ കിരീട നേട്ടത്തിലേക്ക് നയിക്കാന്‍ ബദാനിക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റിനെ അടുത്തറിയുന്ന വ്യക്തമായ ധാരണകളുള്ള ആളെന്ന നിലയില്‍ കൂടിയാണ് ബദാനിയെ ഡല്‍ഹി ടീമിലെത്തിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Prabir Purkayastha
Delhi University teacher's murder: Couple who traveled 1,400 km arrested; Police say property dispute was the reason
Government looks at involving Air Force for safe transport of NEET papers
Ricky Ponting sitting Punjab Kings Bench After Defeat
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com