ഇന്ത്യന്‍ ടീം പരിശീലനത്തിനിടെ  
Sports

പരമ്പര ആര്‍ക്കെന്ന് ഇന്നറിയാം; ഇന്ത്യ- ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം ഇന്‍ഡോറില്‍

കഴിഞ്ഞ ആറു വര്‍ഷമായി സ്വന്തം മണ്ണില്‍ ഒരു ഏകദിനപരമ്പര പോലും തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: ഇന്ത്യ- ന്യൂസിലന്‍ഡ് മൂന്നാം ഏകദിന മത്സരം ഇന്ന് നടക്കും. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ആദ്യ മത്സരത്തില്‍ ഇന്ത്യയും രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡും വിജയിച്ചതോടെ പരമ്പര 1-1 എന്ന നിലയിലാണ് ഇപ്പോഴുള്ളത്.

ഇന്നു വിജയിക്കുന്നവര്‍ക്ക് പരമ്പര നേടാം. കഴിഞ്ഞ ആറു വര്‍ഷമായി സ്വന്തം മണ്ണില്‍ ഒരു ഏകദിനപരമ്പര പോലും തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. അതേസമയം ജയിച്ചാല്‍ ഇന്ത്യയില്‍ ആദ്യമായി ഒരു പരമ്പര വിജയമെന്ന ചരിത്ര നേട്ടത്തിനരികിലാണ് കീവീസ്.

2019 ല്‍ ഓസ്‌ട്രേലിയയോട് നേരിട്ട തോല്‍വിക്കു ശേഷം ഇന്ത്യ സ്വന്തം നാട്ടില്‍ ഒരു ഏകദിന പരമ്പര പോലും കൈവിട്ടിട്ടില്ല. രോഹിത് ശര്‍മ, വിരാട് കോഹ് ലി എന്നിവര്‍ ഫോമിലാണെങ്കിലും മധ്യനിര മികവിലേക്ക് ഉയരാത്തതാണ് ഇന്ത്യയ്ക്ക് തിരിച്ചടി. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ കെ എല്‍ രാഹുലാണ് മധ്യനിരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നത്.

പേസ് നിര തുടര്‍ച്ചയായി നിറം മങ്ങുന്നതും ഇന്ത്യയ്ക്ക് തലവേദനയാണ്. ഇടംകയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ് ഇന്ന് കളിച്ചേക്കും. അര്‍ഷ്ദീപ് വന്നാല്‍ പ്രസിദ്ധ് കൃഷ്ണ പുറത്താകും. മൈക്കല്‍ ബ്രേസ്‌വെല്‍ നയിക്കുന്ന കിവീസ് ടീം, രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനത്തോടെയാണ് വിജയം നേടി പരമ്പരയില്‍ ഒപ്പമെത്തിയത്. അസാമാന്യ ഫോമിലുള്ള ഡാരില്‍ മിച്ചലിന്റെ ബാറ്റിങ്ങ് കരുത്തിലാണ് കിവീസ് പ്രതീക്ഷ.

The third ODI between India and New Zealand will be played today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്രിസ്ത്യാനികള്‍ പോലും മുസ്ലീങ്ങളെ ഭയന്ന് ജീവിക്കുന്നു; നായാടി തൊട്ട് നസ്രാണികള്‍ വരെയുള്ളവരുടെ യോജിപ്പ് അനിവാര്യം': വെള്ളാപ്പള്ളി നടേശന്‍

കണ്ണൂരിന്റെ കുതിപ്പ് തുടരുന്നു; വിജയികളെ അറിയാൻ മണിക്കൂറുകൾ ബാക്കി

'ജിഹാദിയ്ക്ക് ഹിന്ദുക്കളുടെ സിനിമ പ്രൊപ്പഗാണ്ടയായി തോന്നും'; എആര്‍ റഹ്മാന് സൈബര്‍ ആക്രമണം; പ്രതിരോധിച്ച് സോഷ്യല്‍ ലോകം

'ആരെങ്കിലും ഒരാള്‍ക്ക് വിവരം ഉണ്ടായിരുന്നുവെങ്കില്‍, അവിടെ പൃഥ്വിരാജിന് എന്ത് പ്രസക്തി'; 'ഭഭബ' ഡയലോ​ഗിനെക്കുറിച്ച് മല്ലിക സുകുമാരൻ

മുടി തഴച്ചു വളരും, ചർമം തിളങ്ങും; അറിയാം കറുത്ത എള്ളിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

SCROLL FOR NEXT