ഫോട്ടോ: ട്വിറ്റർ 
Sports

'ഹൃദയം തൊടും സെല്‍ഫി'- പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബിസ്മയുടെ മകളെ 'കൊഞ്ചിച്ച്' ഇന്ത്യന്‍ താരങ്ങള്‍ (വീഡിയോ)

തകര്‍പ്പന്‍ ജയമാണ് പാക് വനിതകള്‍ക്ക് എതിരെ ഇന്ത്യ സ്വന്തമാക്കിയത്. പിന്നാലെയാണ് പാക് ക്യാപ്റ്റന്‍ ബിസ്മ മറൂഫിന്റെ മകള്‍ ഫാത്തിമയ്‌ക്കൊപ്പം ഇന്ത്യന്‍ താരങ്ങള്‍ സമയം ചെലവഴിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഓക്ക്‌ലന്‍ഡ്: വനിതാ ഏകദിന ലോകകപ്പില്‍ ചിരവൈരികളായ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ വിജയ തുടക്കമിട്ടു. മത്സരത്തിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ എടുത്ത ഒരു സെല്‍ഫി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. 

ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ 107 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് പാക് വനിതകള്‍ക്ക് എതിരെ ഇന്ത്യ സ്വന്തമാക്കിയത്. പിന്നാലെയാണ് പാക് ക്യാപ്റ്റന്‍ ബിസ്മ മറൂഫിന്റെ മകള്‍ ഫാത്തിമയ്‌ക്കൊപ്പം ഇന്ത്യന്‍ താരങ്ങള്‍ സമയം ചെലവഴിച്ചത്. 

ബിസ്മയ്ക്കും കുഞ്ഞിനുമൊപ്പം സെല്‍ഫി എടുക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഹര്‍മന്‍പ്രീത് കൗറാണ് സെല്‍ഫി എടുക്കുന്നത്. സ്മൃതി മന്ധന അടക്കമുള്ള താരങ്ങളും സെല്‍ഫിയിലുണ്ട്. കുഞ്ഞിനെ കളിപ്പിക്കാനും ഇന്ത്യന്‍ താരങ്ങള്‍ സമയം കണ്ടെത്തി. എന്തായാലും ഇതിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോള്‍ ആരാധകരുടെ ഹൃദയം കീഴടക്കുകയാണ്. 

ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ പാകിസ്ഥാനെതിരെ 245 റണ്‍സാണ് കണ്ടെത്തിയത്. സ്‌കോര്‍ പിന്തുടര്‍ന്ന പാക് വനിതകള്‍ 43 ഓവറില്‍ 137 റണ്‍സിന് എല്ലാവരും പുറത്തായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT