ഫോട്ടോ: ട്വിറ്റർ 
Sports

ഏകദിനത്തിനു മണിക്കൂറുകള്‍ മാത്രം; മുഹമ്മദ് സിറാജിനെ ഒഴിവാക്കി ഇന്ത്യ

വിന്‍ഡീസിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കുള്ള ടീമില്‍ സിറാജ് ഇടംപിടിച്ചിരുന്നു. രണ്ട് ടെസ്റ്റിലും സിറാജ് കളിച്ചു. രണ്ടാം പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ അഞ്ച് വിക്കറ്റുകള്‍ പിഴുത് താരം ഫോമില

Author : സമകാലിക മലയാളം ഡെസ്ക്

ബ്രിഡ്ജ്ടൗണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്നു പേസര്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കി. അമിത ജോലി ഭാരം പരിഗണിച്ചു താരത്തിനു വിശ്രമം അനുവദിക്കുകയായിരുന്നു. ലോകകപ്പ് പോരാട്ടങ്ങളടക്കം മുന്നില്‍ നില്‍ക്കെയാണ് ബിസിസിഐ, ഏകദിന പരമ്പര ഇന്ന് തുടങ്ങാനിരിക്കെ തീരുമാനം എടുത്തത്. 

വിന്‍ഡീസിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കുള്ള ടീമില്‍ സിറാജ് ഇടംപിടിച്ചിരുന്നു. രണ്ട് ടെസ്റ്റിലും സിറാജ് കളിച്ചു. രണ്ടാം പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ അഞ്ച് വിക്കറ്റുകള്‍ പിഴുത് താരം ഫോമിലായിരുന്നു. 

ആര്‍ അശ്വിന്‍, കെഎസ് ഭരത്, നവ്ദീപ് സെയ്‌നി, കെഎസ് ഭരത്, അജിന്‍ക്യ രഹാനെ എന്നിവര്‍ ടെസ്റ്റ് ടീമില്‍ മാത്രമാണ് ഇടംപിടിച്ചത്. ഇവര്‍ നാട്ടിലേക്ക് മടങ്ങും. ഒപ്പം സിറാജും. 

സിറാജിന്റെ അഭാവത്തില്‍ ശാര്‍ദുല്‍ ഠാക്കൂറാണ് ഏകദിന ടീമിലെ പരിചയസമ്പത്തുള്ള പേസര്‍. 35 മത്സരങ്ങളില്‍ നിന്നു 50 വിക്കറ്റുകളാണ് ശാര്‍ദുലിന്റെ സമ്പാദ്യം. ഉമ്രാൻ മാലിക്, മുകേഷ് കുമാർ, ജയദേവ് ഉനദ്കട് എന്നിവരാണ് മറ്റ് പേസർമാർ.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT