ഫോട്ടോ: ട്വിറ്റർ 
Sports

വിജയം അനിവാര്യം; വനിതാ ലോകകപ്പില്‍ ബംഗ്ലാദേശിന് മുന്നില്‍ 230 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യ

മിന്നും ഫോമിലുള്ള യസ്തിക ഭാട്യ ഒരിക്കല്‍ കൂടി ഇന്ത്യന്‍ ഇന്നിങ്‌സിനെ തോളിലേറ്റി

Author : സമകാലിക മലയാളം ഡെസ്ക്

ഹാമില്‍ട്ടന്‍: വനിതാ ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ബംഗ്ലാദേശിന് മുന്നില്‍ 230 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെടുത്തു. 

മിന്നും ഫോമിലുള്ള യസ്തിക ഭാട്യ ഒരിക്കല്‍ കൂടി ഇന്ത്യന്‍ ഇന്നിങ്‌സിനെ തോളിലേറ്റി. താരം അര്‍ധ സെഞ്ച്വറി നേടി. 80 പന്തുകള്‍ നേരിട്ട് യസ്തിക 50 റണ്‍സ് കണ്ടെത്തി. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലാണ് യസ്തിക അര്‍ധ ശതകം നേടുന്നത്. 

ഓപ്പണര്‍മാരായ സ്മൃതി മന്ധാന (30), ഷഫാലി വര്‍മ (42), പൂജ വസ്ത്രാകര്‍ (പുറത്താകാതെ 30), റിച്ച ഘോഷ് (26) എന്നിവരും തിളങ്ങി. 42 പന്തുകള്‍ നേരിട്ട് ആറ് ഫോറും ഒരു സിക്‌സും സഹിതമാണ് ഷഫാലി 42 റണ്‍സ് കണ്ടെത്തിയത്.

ക്യാപ്റ്റന്‍ മിതാലി രാജ് ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ഹര്‍മന്‍പ്രീതി കൗര്‍ 14 റണ്‍സും കണ്ടെത്തി. 

ബംഗ്ലാദേശിനായി റിതു മോനി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. നഹിത അക്തര്‍ രണ്ട് വിക്കറ്റുകളും ജഹ്നാര അലം ഒരു വിക്കറ്റും സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT