വീഡിയോ ദൃശ്യത്തില്‍ നിന്ന്‌ 
Sports

കളിക്കിടെ ഗ്രൗണ്ടില്‍ അപ്രതീക്ഷിത 'അതിഥി'; അഞ്ചുമിനുട്ടോളം മത്സരം തടസ്സപ്പെട്ടു ( വീഡിയോ)

നായയും കിളികളുമെല്ലാം ക്രിക്കറ്റ് മത്സരത്തിനിടെ ഗ്രൗണ്ടിലെത്തുന്നത് മുമ്പും നാം കണ്ടിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി 20 മത്സരത്തിനിടെ ഗ്രൗണ്ടിലെത്തിയത് അപ്രതീക്ഷിത അതിഥി. ഇതേത്തുടര്‍ന്ന് കളി അഞ്ചുമിനുട്ടോളം തടസ്സപ്പെടുകയും ചെയ്തു. 

നായയും കിളികളുമെല്ലാം ക്രിക്കറ്റ് മത്സരത്തിനിടെ ഗ്രൗണ്ടിലെത്തുന്നത് മുമ്പും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തവണ മൈതാനത്ത് അതിക്രമിച്ചു കടന്നത് ഒരു പാമ്പാണ്. 

ഇന്ത്യന്‍ ഇന്നിങ്‌സിനിടെ ഏഴാം ഓവര്‍ പൂര്‍ത്തിയായപ്പോഴാണ് ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍മാര്‍ മൈതാനത്ത് ഒരു പാമ്പ് ഇഴഞ്ഞ് നീങ്ങുന്നത് കണ്ടത്. പിന്നാലെ ഗ്രൗണ്ട് സ്റ്റാഫിലെ ചിലര്‍ വടിയും മറ്റുമായി മൈതാനത്തിറങ്ങി പാമ്പിനെ പിടിക്കാന്‍ ശ്രമം തുടങ്ങി. 

ഒരാളുടെ കൈയില്‍ പാമ്പിനെ പിടിക്കുന്ന വടിയുമുണ്ടായിരുന്നു. ഒടുവില്‍ പാമ്പിനെ മൈതാനത്തു നിന്ന് നീക്കിയ ശേഷമാണ് മത്സരം പുനരാരംഭിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ വഴങ്ങി ഹൈക്കമാന്‍ഡ്, ഇടപെട്ട് ചെന്നിത്തലയും ആന്റണിയും; കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിച്ചേക്കും

'നോക്കിയപ്പോൾ സിന്ധുവിന് എന്നേക്കാൾ ഉയരം'; ഫോട്ടോയ്ക്ക് പിന്നിലെ രസകരമായ കഥ പങ്കുവച്ച് കൃഷ്ണകുമാർ

കറിയിൽ ഉപ്പ് കൂടിപ്പോയോ! ടെൻഷൻ വേണ്ട, വീട്ടിൽ ​ഗോതമ്പുപൊടിയുണ്ടോ?

'ഞങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അങ്ങ് സങ്കടപ്പെടുത്തരുത്'; കെ സുധാകരനോട് രാഹുല്‍ മാങ്കൂട്ടത്തില്‍

എച്ച്ഡിഎഫ്സി ബാങ്ക് ചെയര്‍മാന്‍ അതാനു ചക്രവര്‍ത്തി രാജിവെച്ചു; ബാങ്ക് ഓഹരിയില്‍ ഇടിവ്

SCROLL FOR NEXT