കോഹ്‌ലി, മോര്‍ഗന്‍/ഫോട്ടോ: പിടിഐ 
Sports

ടോസ് വിധിനിര്‍ണയിക്കുന്നത് ഒഴിവാക്കാന്‍ ഇന്ത്യ; ടോസില്‍ എല്ലാ ശ്രദ്ധയും കൊടുത്ത് ഇംഗ്ലണ്ട്‌

ടോസ് നിര്‍ണായകമാണെന്ന വിലയിരുത്തല്‍ ഉയരുമ്പോഴാണ് ടോസ് ഘടകം തള്ളി മുന്‍പോട്ട് പോവാന്‍ ഇന്ത്യ ലക്ഷ്യമിടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ ജയം അനിവാര്യമായ നാലാം ടി20യില്‍ ഇന്ത്യ പുറത്തെടുക്കാന്‍ ലക്ഷ്യമിടുന്നത് ഓള്‍റൗണ്ട് മികവ്. കഴിഞ്ഞ മൂന്ന് ടി20യിലും രണ്ടാമത് ബാറ്റ് ചെയ്ത ടീം അനായാസം ജയം പിടിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ടോസ് നിര്‍ണായകമാണെന്ന വിലയിരുത്തല്‍ ഉയരുമ്പോഴാണ് ടോസ് ഘടകം തള്ളി മുന്‍പോട്ട് പോവാന്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. 

പരമ്പരയില്‍ ഇന്ത്യ തോറ്റ രണ്ട് കളിയിലും ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. പവര്‍പ്ലേയില്‍ ഇന്ത്യക്ക് പിഴച്ചു. ഇത് മികച്ച ടോട്ടലിലേക്ക് എത്തുന്നതിന് തിരിച്ചടിയായി. എന്നാല്‍ ടോസ് ലഭിച്ചാല്‍ ഇനിയുള്ള രണ്ട് ടി20യിലും ആദ്യം ബാറ്റ് ചെയ്യണം എന്നാണ് മുന്‍ നായകന്‍ നാസര്‍ ഹുസെയ്ന്‍ ഇംഗ്ലണ്ട് താരങ്ങളോട് പറയുന്നത്. 

ഈ സാഹചര്യങ്ങളില്‍ ആദ്യം ബാറ്റ് ചെയ്ത് പ്രതിരോധിക്കുന്നത് കാണാനാണ് ഇഷ്ടം. അങ്ങനെ വരുമ്പോഴെ എത്രമാത്രം മികച്ചതാണ് നിങ്ങളുടെ ടീം എന്ന് അറിയാനാവു, നാസര്‍ ഹുസെയ്ന്‍ പറഞ്ഞു. ഇന്ത്യ വേദിയാവുന്ന ടി20 ലോകകപ്പ് ജയിക്കുക മികച്ച ടോസറായിരിക്കും എന്ന പരിഹാസവുമായി മൈക്കല്‍ വോണും എത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്‌സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാൻ ഹൈക്കോടതി നിർദേശം

കുട്ടികളുടെ അമിതവണ്ണം എങ്ങനെ കുറയ്ക്കാം? ഡബ്യൂഎച്ച്ഒയുടെ പുതിയ നിർദേശങ്ങൾ അറിയാം

അയൽവാസിയെ വെടിവെച്ച കേസ്; പ്രതിയുടെ സംരക്ഷണയിലുണ്ടായിരുന്ന കുതിരകളെ ഏറ്റെടുക്കാൻ കോർപ്പറേഷൻ

'ഡൈ ചെയ്യുന്നത് നിർത്തി, എനിക്ക് ബോറടിച്ചു തുടങ്ങി'; സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തി ആമിർ ഖാൻ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബം​ഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്