ഫോട്ടോ: ട്വിറ്റർ 
Sports

ഏകദിന പരമ്പരയും കൈക്കലാക്കാന്‍ ഇന്ത്യ, ഇംഗ്ലണ്ടിനെതിരെ ഇന്ന് ലോര്‍ഡ്‌സില്‍; കോഹ്‌ലി കളിച്ചേക്കില്ല

കെന്നിങ്ടണ്‍ ഏകദിനത്തില്‍ ഇറക്കിയ അതേ ഇലവനെ തന്നെ ഇന്ത്യ ലോര്‍ഡ്‌സിലും നിലനിര്‍ത്താനാണ് സാധ്യത

സമകാലിക മലയാളം ഡെസ്ക്

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കാന്‍ ഇന്ത്യ ഇന്ന് ഇറങ്ങും. ലോര്‍ഡ്‌സിലാണ് മത്സരം. വിരാട് കോഹ്‌ലി ഫിറ്റ്‌നസ് വീണ്ടെടുത്ത് പ്ലേയിങ് ഇലവനിലേക്ക് എത്തുമോ എന്നതാണ് പ്രധാന ചോദ്യം.

കോഹ്‌ലി രണ്ടാം ഏകദിനം കളിക്കാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളാണ് ശക്തം.  അങ്ങനെയെങ്കില്‍ ശ്രേയസ് അയ്യര്‍ ടീമില്‍ തുടരും. കെന്നിങ്ടണ്‍ ഏകദിനത്തില്‍ ഇറക്കിയ അതേ ഇലവനെ തന്നെ ഇന്ത്യ ലോര്‍ഡ്‌സിലും നിലനിര്‍ത്താനാണ് സാധ്യത. കോഹ് ലി ടീമിലേക്ക് എത്തുകയാണെങ്കില്‍ ശ്രേയസ്, സൂര്യകുമാര്‍ എന്നിവരിലൊരാള്‍ക്ക് പുറത്തിരിക്കേണ്ടി വരും. ഫോം കണക്കിലെടുത്ത് ഇവിടെ സൂര്യകുമാറിന് മുന്‍തൂക്കം ലഭിക്കും. 

ആദ്യ ഏകദിനത്തില്‍ ബുമ്ര ആറും മുഹമ്മദ് ഷമി മൂന്നും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി. ഇതിനാല്‍ ബൗളിങ് സൈഡിലും മാറ്റത്തിന് സാധ്യതയില്ല. കോഹ് ലിയുടെ അഭാവത്തില്‍ ശ്രേയസിന് കൂടുതല്‍ മത്സര സമയം നല്‍കാന്‍ രോഹിത് ശര്‍മ ശ്രമിച്ചേക്കും. 

ജയത്തോടെ പരമ്പരയിലേക്ക് തിരികെ വരാനാവും ഇംഗ്ലണ്ടിന്റെ ശ്രമം. ആദ്യ ഏകദിനത്തില്‍ ജാസന്‍ റോയ്, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്ക്‌സ്, ലിവിങ്‌സ്റ്റണ്‍ എന്നീ ബാറ്റേഴ്‌സ് പൂജ്യത്തിന് പുറത്തായിരുന്നു. ആദ്യ ഏകദിനത്തിലേറ്റ കനത്ത തിരിച്ചടിയില്‍ നിന്ന് ഇംഗ്ലണ്ടിനെ തിരികെ കയറ്റാന്‍ ബട്ട്‌ലര്‍ക്ക് സാധിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രിയുടെ അഭിസംബോധന പെരുമാറ്റച്ചട്ട ലംഘനം; തെരഞ്ഞെടുപ്പ് കമ്മിഷന് കോൺ​ഗ്രസിന്റെ പരാതി

'പ്രണയം നഷ്ടപ്പെട്ടു, പ്ലേ ബോയ് ആയതങ്ങനെ'; അമരാവതിയില്‍ പ്രണയക്കുരുക്കില്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്ത കേസിലെ പ്രതിയുടെ മൊഴി

സബിയക്ക് ജനനസർട്ടിഫിക്കറ്റ് കിട്ടി, ട്രാൻസ്ജെൻഡർ ദമ്പതികൾ 'രക്ഷിതാക്കളായി'

ഇരട്ട ഗോളുമായി മെസി മാജിക്; ഇന്റര്‍ മിയാമിയ്ക്ക് തുടര്‍ച്ചയായ ഏഴാം വിജയം

അടുത്ത രണ്ട് ദിവസം ഉഷ്ണതരംഗത്തിന് സമാനമായ കടുത്ത ചൂട്; മുന്നറിയിപ്പ്

SCROLL FOR NEXT