ഷില്‍ജി ഷാജി/ ട്വിറ്റർ 
Sports

ഗോളുകള്‍ അടിച്ചുകൂട്ടി മലയാളി താരം ഷില്‍ജി ഷാജി; ജോര്‍ദാനെ വീണ്ടും തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ പെണ്‍കുട്ടികള്‍

ആദ്യ മത്സരത്തില്‍ നാല് ഗോളുകള്‍ വലയിലാക്കി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി നിന്ന മലയാളി താരം ഷില്‍ജി ഷാജി ഇത്തവണയും നാല് വട്ടം വല ചലിപ്പിച്ചു മികവ് ആവര്‍ത്തിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

സര്‍ഖ സിറ്റി: ജോര്‍ദാനെതിരായ രണ്ടാം സൗഹൃദ പോരാട്ടത്തിലും ഇന്ത്യന്‍ അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ടീമിന് കൂറ്റന്‍ ജയം. മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ വിജയിച്ചത്. ആദ്യ പോരാട്ടത്തില്‍ മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. 

ആദ്യ മത്സരത്തില്‍ നാല് ഗോളുകള്‍ വലയിലാക്കി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി നിന്ന മലയാളി താരം ഷില്‍ജി ഷാജി ഇത്തവണയും നാല് വട്ടം വല ചലിപ്പിച്ചു മികവ് ആവര്‍ത്തിച്ചു. 24, 77, 82, 94 മിനിറ്റുകളിലാണ് ഗോകുലം താരം ഗോളുകള്‍ നേടിയത്. 

ജോര്‍ദാന്‍ ഡിഫന്‍ഡര്‍ മെര അടാരിയുടെ സെല്‍ഫ് ഗോളിലാണ് ഇന്ത്യ അക്കൗണ്ട് തുറന്നത്. നാല് ഗോളുകള്‍ ഷില്‍ജി നേടിയപ്പോള്‍ ഒരു ഗോള്‍ പൂജ വലയിലാക്കി. 

മനിഷ കുമാരി കൈമാറിയ ക്രോസില്‍ നിന്നാണ് ഷില്‍ജി രണ്ടാം ഗോള്‍ ഇന്ത്യക്ക് സമ്മാനിച്ചത്. ഗംഭീര സോളോ ഗോള്‍ നേടി പൂജ ഇന്ത്യയുടെ ലീഡ് രണ്ടാം പകുതിയില്‍ വീണ്ടും ഉയര്‍ത്തി. നാലാം ഗോള്‍ ഷില്‍ജി നേടുമ്പോള്‍ പൂജ ഗോളിന് വഴിയൊരുക്കി. ഷില്‍ജിക്കൊപ്പം മലയാളി താരങ്ങളായ അഖിലയും ആര്യയും ഇന്ന് ആദ്യ ഇലവനില്‍ സ്ഥാനം നേടി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം'; മുല്ലപ്പെരിയാറിൽ നിലപാട് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

SCROLL FOR NEXT