രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ ജഡേജയുടെ ആഹ്ലാദം/ ട്വിറ്റര്‍ ബിസിസിഐ 
Sports

തുടക്കം തകര്‍ത്തു; ഓസ്‌ട്രേലിയ്ക്ക് നാലുവിക്കറ്റുകള്‍ നഷ്ടം;  ജഡേജക്ക് രണ്ടുവിക്കറ്റ്

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് രണ്ട് റണ്‍സെടുക്കുന്നതിനിടെയാണ് ഓപ്പണര്‍മാരെ നഷ്ടമായി.

Author : സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍: ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ തുടക്കം ഗംഭീരമാക്കി ഇന്ത്യ. നിലവില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ 109 റണ്‍സ് എന്ന നിലയിലാണ്. രണ്ടുവിക്ക്റ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും സിറാജുമാണ് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയത്

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് രണ്ട് റണ്‍സെടുക്കുന്നതിനിടെയാണ് ഓപ്പണര്‍മാരെ നഷ്ടമായി. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഒരു റണ്ണെടുത്ത ഉസ്മാന്‍ ഖവാജ എല്‍ബിഡബ്ല്യുവില്‍ കുടുങ്ങി. മുഹമ്മദ് സിറാജിനാണു വിക്കറ്റ്. മൂന്നാം ഓവറിലെ ആദ്യപന്തില്‍ ഡേവിഡ് വാര്‍ണറെ ഷമി ക്ലീന്‍ ബൗള്‍ഡാക്കി. അര്‍ധശതകത്തിന് ഒരു റണ്‍സ് അകലെ വച്ച് മാര്‍നസ് ലബുഷെയ്‌നിനെയും റണ്‍സ് ഒന്നും എടുക്കുന്നതിനിടെ മാറ്റ് റെന്‍ഷോയെയും രവീന്ദ്ര ജഡേജ പുറത്താക്കി. 37 റണ്‍സുമായി സ്്റ്റീവ് സ്മിത്തും 11   റണ്‍സുമായി പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബുമാണ് ക്രീസില്‍.

കഴിഞ്ഞ മൂന്നു തവണയും ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തിയ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ഫൈനലില്‍ സ്ഥാനം ഉറപ്പാക്കാന്‍ പരമ്പര വിജയിക്കേണ്ടതുണ്ട്.ഓസ്ട്രേലിയയ്ക്ക് ഫൈനലിലെത്താന്‍ ഇന്ത്യയോട് 4-0 തോല്‍വി ഒഴിവാക്കണം. പട്ടികയില്‍ ഒന്നാമതുള്ള ഓസ്ട്രേലിയക്ക് 75.56 പോയിന്റുണ്ട്. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായ ശേഷം രോഹിത് ശര്‍മ്മ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഓസീസിനെതിരായ ടെസ്റ്റ് പരമ്പര.

ഇന്ത്യന്‍ നിരയില്‍ സൂര്യകുമാര്‍ യാദവ്, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എസ് ഭരത് എന്നിവര്‍ അരങ്ങേറ്റം കുറിച്ചു. രോഹിത് ശര്‍മ്മ,. കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, എസ് ഭരത്, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് അന്തിമ ഇലവനില്‍ ഇടംപിടിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ