ഹർഷിത് റാണയും അഭിഷേക് ശർമയും ബാറ്റിങിനിടെ, india vs australia x
Sports

അഭിഷേകും ഹര്‍ഷിതും മാത്രം പൊരുതി; 8 ബാറ്റര്‍മാര്‍ ചേര്‍ന്ന് 19 റണ്‍സ്! ഇന്ത്യ 125ന് പുറത്ത്

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ 18.4 ഓവറില്‍ ഓള്‍ ഔട്ട്

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ ബാറ്റിങ് മറന്ന് ഇന്ത്യ. ഓപ്പണര്‍ അഭിഷേക് ശര്‍മയും ഏഴാമനായി എത്തിയ ഹര്‍ഷിത് റാണയും ഒഴികെ മറ്റെരാല്ലവരും വന്നതും പോയതും എല്ലാം വളരെ പെട്ടെന്നായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ പോരാട്ടം 18.4 ഓവറില്‍ വെറും 125 റണ്‍സില്‍ അവസാനിച്ചു.

37 പന്തില്‍ 68 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ടോപ് സ്‌കോറര്‍. താരം 8 ഫോറും 2 സിക്‌സും പറത്തി. ഹര്‍ഷിത് റാണ 33 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 35 റണ്‍സും കണ്ടെത്തി.

ശുഭ്മാന്‍ ഗില്‍ (5), സഞ്ജു സാംസണ്‍ (2), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (1), തിലക് വര്‍മ (0), അക്ഷര്‍ പട്ടേല്‍ (7), ശിവം ദുബെ (4), കുല്‍ദീപ് യാദവ് (0), ജസ്പ്രിത് ബുംറ (0) എന്നിവരെല്ലാം അതിവേഗം കൂടാരം കയറി.

മലയാളി താരം സഞ്ജു സാംസണ് ബാറ്റിങില്‍ സ്ഥാനക്കയറ്റം കിട്ടി മൂന്നാമതിറങ്ങിയെങ്കിലും തിളങ്ങിയില്ല. വരുണ്‍ ചക്രവര്‍ത്തി പുറത്താകാതെ നിന്നു.

ഓപ്പണിങ് ഇറങ്ങിയ അഭിഷേക് ഒന്‍പതാമനായാണ് മടങ്ങിയത്. ടീമിലെ എട്ട് ബാറ്റര്‍മാര്‍ ചേര്‍ന്നു നല്‍കിയത് 19 റണ്‍സ് മാത്രം. അഭിഷേകും ഹര്‍ഷിതും ചേര്‍ന്നു 103 റണ്‍സും എക്‌സ്ട്രാ ഇനത്തില്‍ കിട്ടിയ 3 റണ്‍സും ചേര്‍ത്താണ് ഇന്ത്യയുടെ 125 റണ്‍സ്!

ഓസ്‌ട്രേലിയക്കായി 4 ഓവറില്‍ 13 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു ജോഷ് ഹെയ്‌സല്‍വുഡ് ഇന്ത്യയെ തകര്‍ക്കുന്നതില്‍ മുന്നില്‍ നിന്നു. സേവ്യര്‍ ബാര്‍ട്‌ലെറ്റ്, നതാന്‍ എല്ലിസ് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ നേടി. മാര്‍ക്കസ് സ്‌റ്റോയിനിസ് ഒരു വിക്കറ്റെടുത്തു.

india vs australia: Abhishek Sharma's 68 has got India to 125 but it has been a complete failure of the batting order on the day. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT