India vs Australia x
Sports

'ടീം ഇന്ത്യ- മൈറ്റി ഓസീസ്' വൈറ്റ് ബോള്‍ 'ബ്ലോക്ക് ബസ്റ്റര്‍'! ടീം, മത്സര ക്രമം, സമയം, വേദി... എല്ലാം അറിയാം

മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് ടിവി ചാനലുകളിലും ജിയോ ഹോട്ട് സ്റ്റാറിലും ലൈവ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അടുത്ത പോരാട്ടത്തിനായി ഒരുങ്ങുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനായാണ് ടീം ഒരുങ്ങുന്നത്. ഈ മാസം 19 മുതലാണ് ഇന്ത്യ- ഓസ്‌ട്രേലിയ പരിമിത ഓവര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയുമാണ് ഇന്ത്യ ഓസീസ് മണ്ണില്‍ കളിക്കുന്നത്.

ഇരു ടീമുകള്‍ക്കും അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ അരങ്ങേറുന്ന ടി20 ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കരുത്ത് പരീക്ഷിക്കാനുള്ള അവസരം കൂടിയാണിത്. മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ടിവി ചാനലുകളിലും ജിയോ ഹോട്ട് സ്റ്റാറിലും ലൈവ്.

ഏകദിന ടീമിന്റെ പുതിയ ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്‍ അരങ്ങേറുന്ന പരമ്പരയെന്ന പ്രത്യേകതയും പര്യടനത്തിനുണ്ട്. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ടി20 സംഘം കളത്തിലെത്തുന്നത്. മിച്ചല്‍ മാര്‍ഷാണ് പരിമിത ഓവറിലെ ഓസീസ് ക്യാപ്റ്റന്‍.

ഏകദിന മത്സരക്രമം

ഒന്നാം ഏകദിനം, ഒക്ടോബര്‍ 19: പെര്‍ത്ത്, ഇന്ത്യന്‍ സമയം രാവിലെ 9 മുതല്‍.

രണ്ടാം ഏകദിനം, ഒക്ടോബര്‍ 23: അഡ്‌ലെയ്ഡ്, ഇന്ത്യന്‍ സമയം രാവിലെ 9 മുതല്‍.

മൂന്നാം ഏകദിനം, ഒക്ടോബര്‍ 25: സിഡ്‌നി, ഇന്ത്യന്‍ സമയം രാവിലെ 9 മുതല്‍.

ടി20 സമയക്രമം

ഒന്നാം ടി20, ഒക്ടോബര്‍ 29: കാന്‍ബെറ, ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.45 മുതല്‍.

രണ്ടാം ടി20, ഒക്ടോബര്‍ 31: മെല്‍ബണ്‍, ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.45 മുതല്‍.

മൂന്നാം ടി20, നവംബര്‍ 2: ഹൊബാര്‍ട്ട്, ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.45 മുതല്‍.

നാലാം ടി20, നവംബര്‍ 6: ഗോള്‍ഡ് കോസ്റ്റ്, ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.45 മുതല്‍.

അഞ്ചാം ടി20, നവംബര്‍ 8: ബ്രിസ്‌ബെയ്ന്‍, ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.45 മുതല്‍.

ഇന്ത്യ, ഓസ്‌ട്രേലിയ സ്‌ക്വാഡ്

ഇന്ത്യ ഏകദിന ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, ധ്രുവ് ജുറേല്‍.

ഇന്ത്യ ടി20 ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിഭങ്ടന്‍ സുന്ദര്‍, സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

ഓസ്‌ട്രേലിയ ഏകദിന ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവര്‍ ബാര്‍ട്‌ലറ്റ്, അലക്‌സ് കാരി, കൂപര്‍ കോണോലി, ബെന്‍ ഡ്വാര്‍ഷുയിസ്, നതാന്‍ എല്ലിസ്, കാമറോണ്‍ ഗ്രീന്‍, ജോഷ് ഹെയ്‌സല്‍വുഡ്, ജോഷ് ഇംഗ്ലിസ്, മിച്ചല്‍ ഓവന്‍, മാത്യു റെന്‍ഷോ, മാത്യു ഷോര്‍ട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ.

ഓസ്‌ട്രേലിയ ടി20 ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, സീന്‍ അബ്ബോട്ട്, സേവ്യര്‍ ബാര്‍ട്‌ലറ്റ്, ടിം ഡേവിഡ്, ബെന്‍ ഡ്വാര്‍ഷുയിസ്, ജോഷ് ഹെയ്‌സല്‍വുഡ്, ജോഷ് ഇംഗ്ലിസ്, മാത്യു ഖുനെമന്‍, മിച്ചല്‍ ഓവന്‍, മാത്യു ഷോര്‍ട്ട്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംപ.

India vs Australia: The Indian cricket team, which is led by Suryakumar Yadav in T20Is and Shubman Gill in ODIs will take on Mitchell Marsh’s Australia in the upcoming India tour of Australia. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കത്തിച്ചുകളയും, ദിലീപ് നടിയെ ഭീഷണിപ്പെടുത്തി'; സിദ്ദിഖും ഭാമയും ആദ്യം പറഞ്ഞത്, വിചാരണയ്ക്കിടെ മൊഴി മാറ്റിയത് 28 പേര്‍

വിറ്റാമിൻ സി കുറവുണ്ടോ?ടെൻഷൻ വേണ്ട, ഈ ഭക്ഷണങ്ങൾ കഴിക്കൂ..

സൈനിക് സ്കൂളിൽ ആർട്ട് മാസ്റ്റർ, വാർഡ് ബോയ് തസ്തികയിൽ ഒഴിവ്; ജോലി കർണാടകയിൽ

കേരളം ഉറ്റുനോക്കിയ വിചാരണ, ജഡ്ജി ഹണി എം വര്‍ഗീസ് കേസിലേക്ക് വന്ന വഴി

'കഴിഞ്ഞു പോയ അസ്തമയത്തില്‍ നിരാശയില്ല, ഉദയത്തില്‍ പ്രത്യാശിക്കുന്നു'; വിധി ദിവസം അരുണ്‍ ഗോപിയുടെ കുറിപ്പ്

SCROLL FOR NEXT