വിക്കറ്റ് നേട്ടമാഘോഷിക്കുന്ന മായങ്ക് യാദവും, അര്‍ഷ്ദീപ് സിങും പിടിഐ
Sports

3 വിക്കറ്റുകള്‍ വീഴ്ത്തി അര്‍ഷ്ദീപും വരുണ്‍ ചക്രവര്‍ത്തിയും; ഇന്ത്യക്ക് ജയിക്കാന്‍ 128 റണ്‍സ്

അരങ്ങേറ്റത്തില്‍ തിളങ്ങി മായങ്ക് യാദവ്

സമകാലിക മലയാളം ഡെസ്ക്

ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്ക് 128 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിനെ 19.5 ഓവറില്‍ 127 റണ്‍സില്‍ ഒതുക്കി.

മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരുടെ കിടിലന്‍ ബൗളിങാണ് ബംഗ്ലാദേശിനെ കുഴക്കിയത്. അര്‍ഷ്ദീപ് 3.5 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. വരുണ്‍ 4 ഓവറില്‍ 31 റണ്‍സ് വഴങ്ങിയാണ് 3 വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

അരങ്ങേറ്റം അവിസ്മരണീയമാക്കാന്‍ പേസ് സെന്‍സേഷന്‍ മായങ്ക് യാദവിനും സാധിച്ചു. താരം 4 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. മഹ്മുദുല്ലയാണ് താരത്തിന്റെ കന്നി രാജ്യാന്തര വിക്കറ്റായി മടങ്ങിയത്. വാഷിങ്ടന്‍ സുന്ദര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരും ഓരോ വിക്കറ്റെടുത്തു.

ബംഗ്ലാദേശിനായി മെഹിദി ഹസന്‍ മിറാസ് 32 പന്തില്‍ 35 റണ്‍സുമായി പുറത്താകാതെ നിന്നു പൊരുതി. താരത്തെ പിന്തുണയ്ക്കാന്‍ ആരുമുണ്ടായില്ല. ക്യാപ്റ്റന്‍ നജ്മല്‍ ഹുസൈന്‍ ഷാന്റോയാണ് തിളങ്ങിയ മറ്റൊരു താരം. ക്യാപ്റ്റന്‍ 27 റണ്‍സ് കണ്ടെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ! മമ്മൂട്ടിയും മോഹൻലാലും ഇനി ആർക്ക് വേണ്ടി വോട്ട് പിടിക്കും'; ലക്ഷ്മിപ്രിയയെ ട്രോളി സോഷ്യൽ മീഡിയ

വിസ്മയം കോണ്‍ഗ്രസില്‍ മാത്രമല്ല!; സണ്ണി ജോസഫിന്റെ സഹോദരന്‍ ഇന്ന് ബിജെപിയില്‍ ചേരും

'ഇയാള്‍ക്ക് ഉളുപ്പുണ്ടോ? തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കുന്നത് പണം അടിച്ചു മാറ്റാനോ? ക്രിസ്ത്യാനിയായ സണ്ണി എങ്ങനെ സംവരണ സീറ്റില്‍ മത്സരിക്കും?'

ചൂടുകാലത്ത് എസി നല്ലതാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

SCROLL FOR NEXT