Indian Team PTI
Sports

ഏഷ്യാകപ്പില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ; ജയിച്ചാല്‍ ഫൈനല്‍ ഉറപ്പാക്കാം

ടി 20 യില്‍ ഇതുവരെ ഏറ്റുമുട്ടിയ 17 മത്സരങ്ങളില്‍ 16 ലും വിജയം ഇന്ത്യയ്ക്കായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഏഷ്യാ കപ്പ്  ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ തകര്‍ത്ത ഇന്ത്യന്‍ ടീമിന്, ഇന്ന് അയല്‍ക്കാരായ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ ഫൈനലില്‍ കടക്കാനാകും. ഇന്ത്യന്‍ സമയം രാത്രി 8 മുതലാണ് മത്സരം.

ടി 20 യില്‍ ഇതുവരെ ഏറ്റുമുട്ടിയ 17 മത്സരങ്ങളില്‍ 16 ലും വിജയം ഇന്ത്യയ്ക്കായിരുന്നു. എന്നാല്‍ സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ അട്ടിമറിച്ച ആത്മവിശ്വാസത്തിലാണ് ബംഗ്ലാ കടുവകള്‍ ഇന്ന് ഇന്ത്യയെ നേരിടാനെത്തുന്നത്. നാലു വിക്കറ്റിനാണ് ബംഗ്ലാദേശ് ലങ്കയെ പരാജയപ്പെടുത്തിയത്.

സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ നേടിയ 6 വിക്കറ്റ് വിജയത്തിന്റെ ആത്മവിശ്വാസത്തിലെത്തുന്ന ഇന്ത്യയ്ക്ക് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ടിലാണ് പ്രതീക്ഷ. 4 മത്സരങ്ങളില്‍ നിന്ന് 173 റണ്‍സുമായി അഭിഷേക് ശര്‍മ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററാണ്. 208 ആണ് അഭിഷേകിന്റെ സ്‌ട്രൈക്ക് റേറ്റ്.

ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. മലയാളി താരം സഞ്ജു സാംസണ്‍ മിഡില്‍ ഓര്‍ഡറില്‍ തന്നെയായിരിക്കും ഇറങ്ങുക. അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരായിരിക്കും ടോപ് ഓര്‍ഡറില്‍ കളിക്കുക. ബാറ്റിങ്ങിലും ബോളിങ്ങിലും മികവു പുലർത്തിയാണ് ഇന്ത്യ മുന്നേറുന്നത്.

India will face Bangladesh today in the second match of the Super Four round of Asia Cup cricket.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

സെഞ്ച്വറിയുമായി രോഹന്‍, വിഷ്ണു; ഗോവയ്‌ക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍, നിര്‍ണായക ലീഡ്

സിയുഇടി യുജി 2026: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഫെബ്രുവരി നാല് വരെ നീട്ടി

'കര്‍ഷകപ്പോരാളി; തെരുവിലറങ്ങാനും സമരം ചെയ്യാനും മടിയില്ല'; താമരശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി

'സഞ്ജുവിന്റെ മിന്നും ബാറ്റിങ് കാണാനുള്ള ആകാംക്ഷയിലാണ് ഞാന്‍'; ആവേശം പങ്കിട്ട് ശശി തരൂര്‍

SCROLL FOR NEXT