സെഞ്ച്വറി നേടിയ ​ഗില്ലിന്റെയും പന്തിന്റെയും ആഹ്ലാദപ്രകടനം പിടിഐ
Sports

ഗില്ലിനും പന്തിനും സെഞ്ച്വറി; ബംഗ്ലാദേശിന് 515 റണ്‍സ് വിജയലക്ഷ്യം

ആദ്യ ടെസ്റ്റില്‍ ഇന്ത്യ മുന്നോട്ടുവെച്ച 515 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച തുടക്കം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ആദ്യ ടെസ്റ്റില്‍ ഇന്ത്യ മുന്നോട്ടുവെച്ച 515 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച തുടക്കം. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 15 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 60 റണ്‍സ് എന്ന നിലയിലാണ് ബംഗ്ലാദേശ്.

നേരത്തെ മൂന്നാംദിനത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 287ന് നാല് എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. പുറത്താകാതെ 176 പന്തില്‍ 119 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെയും 128 പന്തില്‍ 109 റണ്‍സ് നേടിയ ഋഷഭ് പന്തിന്റെയും സെഞ്ച്വറികളാണ് രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയ്ക്ക് കരുത്തായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗില്ലും പന്തും മികച്ച കൂട്ടുകെട്ട് ആണ് പടുത്തുയര്‍ത്തിയത്. നാലാംവിക്കറ്റില്‍ ഇരുവരും 166 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (5), യശസ്വി ജയ്‌സ്വാള്‍ (10), വിരാട് കോലി (17) എന്നിവര്‍ കഴിഞ്ഞദിവസം പുറത്തായിരുന്നു. 227 റണ്‍സ് ലീഡുമായാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സിനിറങ്ങിയിരുന്നത്.

നേരത്തേ ആദ്യ ഇന്നിങ്‌സില്‍ രവിചന്ദ്രന്‍ അശ്വിന്റെ സെഞ്ചുറിയുടെയും രവീന്ദ്ര ജഡേജയുടെ അര്‍ധ സെഞ്ചുറിയുടെയും ബലത്തില്‍ 376 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിന് 149 റണ്‍സെടുക്കാനേ ആയുള്ളൂ. നാലുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ബംഗ്ലാദേശിനെ വരിഞ്ഞുമുറുക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: സുഹൈലിന് ജാമ്യമില്ല

മുടി വളരാനും താരൻ അകറ്റാനും കറിവേപ്പില മാസ്ക്, തയ്യാറാക്കേണ്ടത് ഇങ്ങനെ

പത്താം ക്ലാസുകാർക്ക് സുപ്രീം കോടതിയിൽ ജോലി; 130 ഒഴിവുകൾ, നവംബർ 4 മുതൽ അപേക്ഷിക്കാം

വൈഭവിന്റെ തട്ട് താണുതന്നെ ഇരിക്കും! 14 പന്തിൽ 50 റൺസടിച്ച് മക്​ഗുർക്

ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി