കെ എൽ രാഹുൽ ബാറ്റ് ചെയ്യുന്നു പിടിഐ
Sports

തുടക്കത്തിലേ ഞെട്ടിച്ച് ഇംഗ്ലണ്ട്, യശസ്വിയും ഗില്ലും പുറത്ത്; ഇന്നിംഗ്‌സ് കെട്ടിപ്പടുത്ത് രാഹുലും ശ്രേയസും

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ മികച്ച നിലയിലേക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ മികച്ച നിലയിലേക്ക്. ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 246 റണ്‍സിന് പുറത്തായ ശേഷം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് എന്ന നിലയിലാണ്.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് എന്ന നിലയില്‍ ഇന്ന് ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് നാലുറണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോള്‍ തന്നെ യശസ്വിയെ നഷ്ടമായി. 80 റണ്‍സ് എടുത്ത യശസ്വിയെ ജോ റൂട്ട് ആണ് പുറത്താക്കിയത്. ജോ റൂട്ട് തന്നെയാണ് യശസ്വിയുടെ ക്യാച്ച് എടുത്തത്.

പിന്നാലെ ശുഭ്മാന്‍ ഗില്ലും പുറത്തായി. കഴിഞ്ഞ ദിവസത്തെ സ്‌കോറിനൊപ്പം ഒന്‍പത് റണ്‍സ് കൂടിയാണ് ഗില്ലിന് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്. 23 റണ്‍സ് എടുത്ത ഗില്ലിനെ ടോം ഹാര്‍ട്ട്‌ലീ ആണ് പുറത്താക്കിയത്. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ചേര്‍ന്ന് ടീം സ്‌കോര്‍ പടുത്തുയര്‍ത്തുന്നതാണ് പിന്നീട് കണ്ടത്.അര്‍ധശതകം തികച്ച രാഹുല്‍ 55 റണ്‍സുമായി പുറത്താക്കാതെ നില്‍ക്കുന്നു. 34 റണ്‍സുമായി ശ്രേയസ് അയ്യര്‍ മികച്ച പിന്തുണയാണ് നല്‍കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT