ബുമ്രയ്ക്കൊപ്പം രോഹിത് പിടിഐ
Sports

പോപ്പിന് നാലു റണ്‍സ് അകലെ ഡബിള്‍ സെഞ്ച്വറി നഷ്ടം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 231 റണ്‍സ് വിജയലക്ഷ്യം

രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 420 റണ്‍സിന് പുറത്തായി

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 231 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 420 റണ്‍സിന് പുറത്തായി. 148 റണ്‍സുമായി ഇന്ന് ബാറ്റിങ് തുടങ്ങിയ ഒലി പോപ്പിന് നാലു റണ്‍സ് അകലെ വച്ച് ഡബിള്‍ സെഞ്ച്വറി നഷ്ടമായി. പോപ്പിനെ ബുമ്ര ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 190 റണ്‍സിന്റെ ലീഡാണ് ഇന്ത്യ നേടിയത്.

ആറിന് 316 റണ്‍സ് എന്ന നിലയിലാണ് ഇന്ന് ഇംഗ്ലണ്ട് ബാറ്റിങ് പുനരാംരഭിച്ചത്. ഇതിന്റെ കൂടെ 104 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന നാലുവിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമാകുകയായിരുന്നു. വാലറ്റത്ത് ടോം ഹാര്‍ട്ട്‌ലിയുമായി ചേര്‍ന്ന് ഒലി നടത്തിയ രക്ഷാദൗത്യമാണ് ഇംഗ്ലണ്ട് സ്‌കോര്‍ 400 കടത്തിയത്. അവസാനമാണ് ഒലി പോപ്പ് പുറത്തായത്. ഇന്ത്യയ്ക്ക് വേണ്ടി ബുമ്ര നാലുവിക്കറ്റുകള്‍ നേടിയപ്പോള്‍ അശ്വിന്‍ മൂന്ന് വിക്കറ്റുകളുമായി മികച്ച പിന്തുണ നല്‍കി. രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റുകളും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും നേടി.

ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സില്‍ 246 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ് ഇറങ്ങിയ ഇന്ത്യ യശ്വസിയുടെയും രാഹുലിന്റെയും ജഡേജയുടെയും അര്‍ധ ശതകങ്ങളുടെ പിന്‍ബലത്തില്‍ 436 റണ്‍സ് നേടി. 190 റണ്‍സ് ലീഡിന്റെ ആത്മവിശ്വാസത്തോടെ ബൗളിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മുന്നില്‍ ഒലി പോപ്പ് ഒറ്റയാള്‍ പോരാട്ടം നയിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT