കരുൺ നായരുടെ ബാറ്റിങ് (India Vs England) x
Sports

34 പന്തിനിടെ വീണത് 4 വിക്കറ്റുകൾ! ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 224ന് പുറത്ത്

കരുണ്‍ നായര്‍ 57, ഗസ് അറ്റ്കിന്‍സന് 5 വിക്കറ്റുകള്‍

സമകാലിക മലയാളം ഡെസ്ക്

ഓവല്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 224 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ദിനത്തില്‍ ഗസ് അറ്റ്കിന്‍സന്റെ പേസിനു മുന്നില്‍ ഇന്ത്യക്ക് പിടിച്ചു നില്‍ക്കാനായില്ല. അര്‍ധ സെഞ്ച്വറിയുമായി ഒന്നാം ദിനം ഇന്നിങ്‌സ് കാത്ത മലയാളി താരം കരുണ്‍ നായരും പിന്നാലെ വാഷിങ്ടന്‍ സുന്ദറുമാണ് രണ്ടാം ദിനം ആദ്യം പുറത്തായത്. പിന്നാലെ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരെ പൂജ്യത്തില്‍ പുറത്താക്കി അറ്റ്കിന്‍സന്‍ ഇന്ത്യന്‍ ഇന്നിങ്‌സിനു തിരശ്ശീലയിട്ടു. റണ്ണൊന്നുമെടുക്കാതെ അകാശ് ദീപ് പുറത്താകാതെ നിന്നു.

തലേദിവസത്തെ സ്‌കോറിനോട് 5 റണ്‍സ് ചേര്‍ത്ത് കരുണ്‍ മടങ്ങി. താരം 109 പന്തില്‍ 57 റണ്‍സെടുത്തു. എട്ട് ഫോറുകള്‍ സഹിതമാണ് താരത്തിന്റെ ഈ പരമ്പരയിലെ ആദ്യ അര്‍ധ ശതകം. ടോംഗിന്റെ പന്തില്‍ കരുണ്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി.

പിന്നാലെ വാഷിങ്ടന്‍ സുന്ദറിനെ അറ്റ്കിന്‍സന്റെ പന്തില്‍ ഓവര്‍ടന്‍ ക്യാച്ചെടുത്തു. താരം 26 റണ്‍സെടുത്തു. മുഹമ്മദ് സിറാജിനും അധികം ആയുസുണ്ടായില്ല. താരത്തേയും അറ്റ്കിന്‍സന്‍ പുറത്താക്കി. റണ്ണൊന്നുമെടുക്കാതെയാണ് സിറാജിന്റെ മടക്കം.

ഇംഗ്ലണ്ടിനായി ഗസ് അറ്റ്കിന്‍സന്‍ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി. ജോഷ് ടോംഗും 3 വിക്കറ്റെടുത്തു. ക്രിസ് വോക്‌സ് ഒരു വിക്കറ്റും സ്വന്തമാക്കി.

നേരത്തെ ടോസ് നേടി ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിനു വിടുകയായിരുന്നു. ആദ്യ ദിനത്തില്‍ 38 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരേയും ഇംഗ്ലണ്ട് കൂടാരം കയറ്റിയിരുന്നു.

2 റണ്‍സെടുത്ത യശസ്വി ജയ്സ്വാളാണ് ആദ്യം മടങ്ങിയത്. താരത്തെ ഗസ് അറ്റ്കിന്‍സന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. പിന്നാലെ സായ് സുദര്‍ശനുമായി ചേര്‍ന്നു ഇന്നിങ്സ് നേരെയാക്കാന്‍ ശ്രമിക്കുന്നതിനിടെ രാഹുലും മടങ്ങി. രാഹുലിനെ ക്രിസ് വോക്സ് ക്ലീന്‍ ബൗള്‍ഡാക്കി. രാഹുല്‍ 14 റണ്‍സെടുത്താണ് പുറത്തായത്.

മികവോടെ ബാറ്റ് വീശി തുടങ്ങിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ നിര്‍ഭാഗ്യവനായി റണ്ണൗട്ടായി മടങ്ങി. താരം 21 റണ്‍സെടുത്തു. കരുതലോടെ ഒരറ്റത്തു ബാറ്റ് വീശിയ സായ് സുദര്‍ശനാണ് നാലാം വിക്കറ്റായി പുറത്തായത്. താരം 38 റണ്‍സെടുത്തു. രവീന്ദ്ര ജഡേജ 9 റണ്‍സും ധ്രുവ് ജുറേല്‍ 19 റണ്‍സെടുത്തും മടങ്ങി.

India Vs England: India have been blown away at the start of Day 2 of the Oval Test. England took only 34 balls to dismiss India's last 4 wickets in a tremendous show of seam bowling.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു, മാതാപിതാക്കളുടെ മൊഴി പരിശോധിക്കും; അന്വേഷണം

SCROLL FOR NEXT