India vs Japan T20I x
Sports

ഇതാ​ദ്യമായി ഇന്ത്യ- ജപ്പാന്‍ ക്രിക്കറ്റ്! ചരിത്ര പോരിൽ ടോസ് നേടി ബാറ്റിങെടുത്ത് ശ്രേയസ്

മഴയും നനഞ്ഞ ഔട്ട് ഫീൽഡും കാരണം മത്സരം വൈകി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

സാനോ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് പോരിനിറങ്ങും മുന്‍പ് ഇന്ത്യന്‍ പുരുഷ ടി20 ടീം മറ്റൊരു ചരിത്ര പോരിന് ഇന്നിറങ്ങും. ഇതാദ്യമായി ഇന്ത്യയും ജപ്പാനും തമ്മില്‍ ക്രിക്കറ്റില്‍ നേര്‍ക്കുനേര്‍ വരുന്നു.

ഇന്ത്യ- ജപ്പാന്‍ ഏക ടി20 അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യയെ സംബന്ധിച്ച് ഏഷ്യന്‍ ഗെയിംസിന് മുന്‍പുള്ള പരിശീലന മത്സരമെന്ന നിലയിലാണ് പോരാട്ടം. കളിക്ക് മഴ ഭീഷണിയുണ്ട്. മഴയും നനഞ്ഞ ഔട്ട് ഫീൽഡും കാരണം ഏറെ വൈകിയാണ് മത്സരം ആരംഭിക്കുന്നത്. ടോസും വൈകിയിരുന്നു.

സുസുക്കി കപ്പിനായാണ് ഒരേയൊരു ടി20യില്‍ ടീമുകള്‍ നേര്‍ക്കുനേര്‍ വരുന്നത്. ടോചികിയിലെ സാനോ അന്താരാഷ്ട്ര ക്രിക്കറ്റ് മൈതാനമാണ് ചരിത്ര പോരിന് വേദിയാകുന്നത്.

അതേസമയം മഴ കളി മുടക്കുമോ എന്ന ആശങ്ക ഇരു ടീമുകള്‍ക്കുമുണ്ട്. തിങ്കളാഴ്ച ഇരു ടീമുകള്‍ക്കും പരിശീലനത്തിന് ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. മഴയും നനഞ്ഞ ഔട്ട്ഫീല്‍ഡുമാണ് വില്ലനായത്.

India's historic first men's T20I against Japan but hopes rain does not disrupt the landmark clash in Sano. India's preparations have been affected by adverse weather

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രോസിക്യൂഷന് തിരിച്ചടി; അനധികൃത മദ്യക്കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം

മുട്ടില്‍ മരംമുറി: വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയില്‍ നിന്നും ബത്തേരിയിലേക്ക് മാറ്റി; രണ്ടു കേസും ഒരേ കോടതി പരി​ഗണിക്കട്ടെയെന്ന് സുപ്രീംകോടതി

'ബെത്‌ലഹേം ഷൂട്ടിനിടെ പാനിക് അറ്റാക്ക് പോലുണ്ടായി, ആരും അറിഞ്ഞില്ല'; വെളിപ്പെടുത്തി ഗിരീഷ് എഡി

വൈറ്റ് ഹൗസിലെ മാധ്യമ വിലക്ക്; ലൈവ് സ്ട്രീമിംഗുമായി ട്രംപ് ടിവി

തൂവൽ വഴിയിൽ വീണുകിട്ടിയാൽ ഐശ്വര്യമാണോ?, എന്തുചെയ്യണം?; ഓരോ പക്ഷിയുടെയും പ്രാധാന്യമെന്ത്?