രോഹിത് ശർമ്മ/ പിടിഐ 
Sports

ഹര്‍ദിക്കും ശാര്‍ദുലും ഇല്ല, സൂര്യകുമാര്‍ യാദവും ഷമിയും ടീമില്‍; ന്യൂസിലന്‍ഡിനെതിരെ ടോസ് നേടി ഇന്ത്യ, ബൗളിങ് തെരഞ്ഞെടുത്തു 

ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

ധരംശാല: ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. തുടര്‍ച്ചയായി നാലു കളികള്‍ ജയിച്ച ഇരുടീമുകളും തമ്മിലുള്ള പോരാട്ടത്തെ ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മത്സരം തീപാറുമെന്നാണ് പ്രവചനം.

കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് കളത്തില്‍ ഇറങ്ങുന്നത്. പരിക്കേറ്റ ഹര്‍ദിക് പാണ്ഡ്യയ്ക്കും ശാര്‍ദുല്‍ ഠാക്കൂറിന് പകരം സൂര്യകുമാര്‍ യാദവും മുഹമ്മദ് ഷമിയും കളിക്കും. അഞ്ചു ബൗളര്‍മാരാണ് ഇന്ത്യന്‍ നിരയില്‍ ഉണ്ടാവുക.

രോഹിത് നയിക്കുന്ന ശക്തമായ ബാറ്റിങ്ങ് നിരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. രോഹിതും കോഹ് ലിയും രാഹുലും ശ്രേയസും ഗില്ലും ഫോമില്‍ ആണ് എന്നത് ആത്മവിശ്വാസം നല്‍കുന്നു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെയാണ് ന്യൂസിലന്‍ഡ് കളത്തില്‍ ഇറക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: മരണം 19 ആയി; നിരവധി പേര്‍ക്ക് പരിക്ക്; സംഘാടകര്‍ കസ്റ്റഡിയില്‍

വടക്കന്‍ കേരളത്തില്‍ മഴ കനക്കും; 5 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

Today's Rashi Phalam October 18| വിവാഹാലോചനയിൽ അനുകൂലമായ വഴിത്തിരിവുണ്ടാകും

ദുർ​ഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

വഖഫ് പുനഃസംഘടന സ്റ്റേ ചെയ്യണം; ഹ​ർജി ഹൈക്കോടതി തള്ളി