k l rahul image credit: bcci
Sports

രാഹുല്‍ കസറി, 92 പന്തില്‍ 112 റണ്‍സ്; ന്യൂസിലന്‍ഡിന് 285 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് 285 റണ്‍സ് വിജയലക്ഷ്യം

സമകാലിക മലയാളം ഡെസ്ക്

രാജ്‌കോട്ട്: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് 285 റണ്‍സ് വിജയലക്ഷ്യം. കെ എല്‍ രാഹുലിന്റെ സെഞ്ച്വറിയാണ് മികച്ച സ്‌കോര്‍ നേടാന്‍ ഇന്ത്യയെ സഹായിച്ചത്. നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 284 റണ്‍സ് അടിച്ചുകൂട്ടിയത്. പുറത്താകാതെ 92 പന്തില്‍ 112 റണ്‍സാണ് രാഹുല്‍ സ്വന്തം പേരില്‍ കുറിച്ചത്. ഏകദിനത്തിലെ എട്ടാം സെഞ്ചറിയാണ് രാഹുല്‍ കുറിച്ചത്.

11 ഫോറും ഒരു സിക്‌സുമാണ് രാഹുലിന്റെ ബാറ്റില്‍നിന്നു പിറന്നത്. 49-ാം ഓവറില്‍ കൈല്‍ ജാമിസനെ സിക്‌സര്‍ പറത്തിയാണ് രാഹുല്‍ സെഞ്ച്വറി തികച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശര്‍മയും (38 പന്തില്‍ 24) ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ചേര്‍ന്നു മികച്ച തുടക്കമാണ് നല്‍കിയത്. തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചറിയുമായി ഗില്‍ ഫോം തെളിയിച്ചെങ്കിലും അധികം വൈകാതെ മടങ്ങുകയായിരുന്നു. ക്യാപ്റ്റന് പിന്നാലെ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും (17 പന്തില്‍ 8) മടങ്ങിയതോടെ കഴിഞ്ഞ അഞ്ച് ഇന്നിങ്‌സുകളിലും മിന്നും ഫോമിലായിരുന്ന കോഹ്ലിയിലായിരുന്നു പിന്നീട് ഇന്ത്യന്‍ പ്രതീക്ഷ.

രണ്ട് ബൗണ്ടറികളുമായി കോലി സൂചന നല്‍കിയെങ്കിലും നീണ്ട ഇന്നിങ്‌സ് കളിക്കാന്‍ താരത്തിനായില്ല. 29 പന്തില്‍ 23 റണ്‍സെടുത്ത കോഹ് ലിയെ ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച കെ എല്‍ രാഹുല്‍- രവീന്ദ്ര ജഡേജ സഖ്യമാണ് ഇന്ത്യന്‍ ഇന്നിങ്‌സിനെ കൂട്ടത്തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്. ഇരുവരും ചേര്‍ന്ന് 73 റണ്‍സെടുത്തു. ക്ഷമയോടെ ബാറ്റു വീശിയ ഇരുവരും വിക്കറ്റു പോകാതെ കാത്തു. 44 പന്തില്‍ 27 റണ്‍സെടുത്ത രവീന്ദ്ര ജഡേജ, 39-ാം ഓവറില്‍ വീണതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. അപ്പോഴേയ്ക്കും ഇന്ത്യന്‍ സ്‌കോര്‍ 191ല്‍ എത്തിയിരുന്നു.

India vs New Zealand, 2nd ODI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശങ്കര്‍ദാസ് അറസ്റ്റില്‍; ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടിയുടെ നിര്‍ണായ നീക്കം

കലോത്സവത്തില്‍ ഒന്നാം ദിനം വാശിയേറിയ പോരാട്ടം; കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ ഇഞ്ചോടിഞ്ച്

'താല്‍പര്യമുണ്ടെങ്കില്‍ അറിയിച്ചാല്‍ മതി, പിന്നാലെ പോകുന്നില്ല'

അടിയന്തരമായി ഇറാന്‍ വിടണം; ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി എംബസി

പൊന്നമ്പലമേട്ടില്‍ മകരജ്യോതി, എൽഡിഎഫ് വിടുമെന്ന അഭ്യൂഹം തള്ളി ജോസ് കെ മാണി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT