ഹാമില്‍ട്ടണ്‍: ടി20 പരമ്പരയില്‍ ന്യൂസിലന്‍ഡിനെതിരായ അവസാന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങിന് അയച്ചു. കൗമാരതാരം വൈഭവ് സൂര്യവംശി ടീമില്‍ ഇടംപിടിച്ചില്ല. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.
പേസര്‍മാരായ അക്ഷര്‍ പട്ടേലിനും മായങ്ക് യാദവിനും പകരമായി ഭുവനേശ്വര്‍ കുമാറും സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും ടീമില്‍ ഇടംപിടിച്ചു. അഞ്ച് മത്സരങ്ങളുള്ള പരമ്പര നേരത്തെ ഇന്ത്യ നേടിയിരുന്നു. അവസാനമത്സരത്തില്‍ ഇന്ത്യയെ ന്യൂസിലന്‍ഡ് ദയനീയമായി പരാജയപ്പെടുത്തിയിരുന്നു.
ഹാമില്‍ട്ടണിലെ സെഡണ്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 12.30 ടെ മത്സരം.
ഇന്ത്യന്‍ ടീം: സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി. നമന്‍ ധിര്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates