india vs new zealand fb
Sports

ഓപ്പൺ ചെയ്യാൻ സഞ്ജു, ടോസ് ജയിച്ച് ഇന്ത്യ; ഗ്രീന്‍ഫീല്‍ഡില്‍ ആദ്യം ബാറ്റിങ്

അക്ഷർ പട്ടേലും ഇഷാൻ കിഷനും ടീമിൽ തിരിച്ചെത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള അഞ്ചാമത്തേയും അവസാനത്തേയും ടി20 പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പോരാട്ടം. അക്ഷർ പട്ടേലും ഇഷാൻ കിഷനും ഇന്ത്യൻ ഇലവനിൽ തിരിച്ചെത്തി.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. 3-1നാണ് നിലവില്‍ ഇന്ത്യ മുന്നില്‍ നില്‍ക്കുന്നത്. നാലാം പോരാട്ടം ജയിച്ച് കിവികള്‍ നിരാശ മാറ്റിയാണ് ഇറങ്ങുന്നത്. അവസാന മത്സരം ജയിച്ച് ടി20 ലോകകപ്പിനു ആത്മവിശ്വാസത്തോടെ ഇറങ്ങുകയാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്.

ലോകകപ്പിനു മുന്‍പ് ഫോം വീണ്ടെടുക്കാന്‍ മലയാളി താരം സഞ്ജു സാംസണു കിട്ടുന്ന അവസാന അവസരമാണിത്. സഞ്ജു സ്വന്തം നാട്ടില്‍ ആദ്യമായി അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്നുവെന്ന സവിശേഷതയുമുണ്ട്. മത്സരത്തിന്റെ ടിക്കറ്റ് ഒറ്റദിവസംകൊണ്ട് മുഴുവന്‍ വിറ്റുതീര്‍ന്നിരുന്നു.

india vs new zealand Tails is the call, it's a head. India will bat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

എസ്‌ഐആര്‍ ഫോമിന്റെ പേര് പറഞ്ഞ് കള്ളന്‍ വീട്ടിലെത്തി; സ്ത്രീ വേഷത്തില്‍ മാല മോഷണം

സെഞ്ച്വറിയുമായി രോഹന്‍, വിഷ്ണു; ഗോവയ്‌ക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍, നിര്‍ണായക ലീഡ്

സിയുഇടി യുജി 2026: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഫെബ്രുവരി നാല് വരെ നീട്ടി

'കര്‍ഷകപ്പോരാളി; തെരുവിലറങ്ങാനും സമരം ചെയ്യാനും മടിയില്ല'; താമരശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി

SCROLL FOR NEXT