Sanju Samson 
Sports

അഭിഷേക് പൂജ്യം, സഞ്ജു 4; ഓപ്പണര്‍മാര്‍ പുറത്ത്; തകര്‍പ്പന്‍ തുടക്കവുമായി ന്യുസിലന്‍ഡ്

ആദം മില്‍നെയ്ക്കാണ് രണ്ടുവിക്കറ്റും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ഹാമില്‍ട്ടണ്‍: ടി20 പരമ്പരയില്‍ ന്യൂസിലന്‍ഡിനെതിരായ അവസാന മത്സരത്തില്‍ ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം. ഓപ്പണര്‍ അഭിഷേക് ശര്‍മ റണ്‍സൊന്നും നേടാതെ പുറത്തായപ്പോള്‍ മറ്റൊരു ഓപ്പണറായ സഞ്ജു സാംസണ്‍ നാല് റണ്‍സ് നേടി പുറത്തായി. ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുമാണ് ക്രീസില്‍. ആദം മില്‍നെയ്ക്കാണ് രണ്ടുവിക്കറ്റും

ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങിന് അയക്കുകായിരുന്നു. നായകന്റെ തീരുമാനം ശരിയെന്ന് തോന്നുന്നതാണ് കളിയുടെ തുടക്കത്തില്‍ കാണുന്നുത്. കൗമാരതാരം വൈഭവ് സൂര്യവംശി ടീമില്‍ ഇടംപിടിച്ചില്ല. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്

പേസര്‍മാരായ അക്ഷര്‍ പട്ടേലിനും മായങ്ക് യാദവിനും പകരമായി ഭുവനേശ്വര്‍ കുമാറും സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും ടീമില്‍ ഇടംപിടിച്ചു. അഞ്ച് മത്സരങ്ങളുള്ള പരമ്പര നേരത്തെ ഇന്ത്യ നേടിയിരുന്നു. അവസാനമത്സരത്തില്‍ ഇന്ത്യയെ ന്യൂസിലന്‍ഡ് ദയനീയമായി പരാജയപ്പെടുത്തിയിരുന്നു

ഇന്ത്യന്‍ ടീം: സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി. നമന്‍ ധിര്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

India Vs New Zealand Live Score, 5th T20I: Shreyas Iyer, Ishan Kishan look to steady IND after openers fall,

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: രാഹുലും സംഘവും നേതാക്കളും രാംലീലയിലേക്ക്

'ഉനക്ക് നാന്‍ ഈക്വലാ..?'; ഫണ്‍ സൂര്യ, വയലന്റ് നസ്‌ലെന്‍, ആക്ഷന്‍ നസ്രിയ; 'സീന്‍' ട്രെയിലര്‍ എത്തി

ഗ്യാരണ്ടീഡ് റിട്ടേണിനൊപ്പം റിസ്‌കും കൂടി എടുക്കാന്‍ തയ്യാറാണോ?, പണം വാരാം!; കോമ്പോ സ്ട്രാറ്റജി, വിശദാംശങ്ങള്‍

എപ്പോഴൊക്കെ ഓവര്‍ടേക്കിങ് ചെയ്യാം, എവിടെയൊക്കെ പാടില്ല; യുഎഇയില്‍ ട്രാഫിക് നിയമങ്ങളില്‍ മാറ്റം

സഞ്ജു തന്നെ ഓപ്പണര്‍, വൈഭവ് ഇല്ല; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും: ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തി