India vs New Zealand T20 Finale Ticket Sales Begin Today  file
Sports

ഇന്ത്യ - ന്യൂസിലന്‍ഡ് ടി20 : കാര്യവട്ടത്തെ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ

മത്സരത്തിന് ഇനി 10 ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ടിക്കറ്റ് വിൽപ്പന കേരളാ ക്രിക്കറ്റ് അസോസിയേഷൻ വൈകിപ്പിക്കുന്നു എന്ന വിമർശനം കായികപ്രേമികൾ നേരത്തെ ഉയർത്തിയിരുന്നു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ - ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ അവസാന മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഇന്ന് ആരംഭിക്കും. വൈകിട്ട് നടക്കുന്ന ചടങ്ങിൽ നടൻ പൃഥ്വിരാജ് സുകുമാരൻ ടിക്കറ്റ് പ്രകാശനം ചെയ്യും. കായിക മന്ത്രി വി അബ്ദുറഹിമാന്‍ മുഖ്യാതിഥി ആയി ചടങ്ങിൽ പങ്കെടുക്കും.

മത്സരത്തിന് ഇനി 10 ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ടിക്കറ്റ് വിൽപ്പന കേരളാ ക്രിക്കറ്റ് അസോസിയേഷൻ വൈകിപ്പിക്കുന്നു എന്ന വിമർശനം കായികപ്രേമികൾ നേരത്തെ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെ സി എ ടിക്കറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വിട്ടത്. നിലവിലെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം പിടിച്ചിട്ടുണ്ട്. കാര്യവട്ടത്ത് സഞ്ജു കളിക്കാനിറങ്ങുമോ എന്നാണ് കായികപ്രേമികളുടെ ആകാംക്ഷ.

മുൻപ് ഇതേ ഗ്രൗണ്ടിൽ നടന്ന ഇന്ത്യ - ശ്രീലങ്ക വനിതാ ടി20 മത്സരങ്ങളുടെ ടിക്കറ്റ് നിരക്കിന് സമാനമായ തുക ആകും ഈടാക്കുക എന്നാണ് റിപ്പോർട്ടുകൾ. 2023-ലാണ് തിരുവനന്തപുരത്ത് അവസാനമായി പുരുഷ അന്താരാഷ്ട്ര മത്സരം നടന്നത്. ഇന്ത്യ - ഓസ്ട്രേലിയ ടി20 മത്സരമാണ് അന്ന് നടന്നത്. ഈ മത്സരത്തിന്‍റെ ടിക്കറ്റിനുള്ള വില 750 രൂപ മുതല്‍ 10,000 രൂപ വരെയായിരുന്നു.

Sports news: Ticket Sales Open Today for India vs New Zealand T20 Series Finale at Greenfield Stadium.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത റിമാന്‍ഡില്‍; മഞ്ചേരി ജയിലില്‍

കോഫിയെ ഡബിൾ ഹെൽത്തി ആക്കാം, ഈ മൂന്ന് ചേരുവകൾ കൂടി ചേർക്കൂ

'രണ്ട് പ്രസവവും ഒരു അബോർഷനും, എന്നിട്ടും ഞാൻ സ്ട്രോങ് ആണ്'; ബോഡി ഷെയിമിങ് ചെയ്യുന്നവരോട് പേളി മാണി

'പഞ്ചാഗ്‌നി മധ്യേ തപസ്സു ചെയ്താലുമീ..'; ശബരിമലയില്‍ നടന്നത് കൂട്ടക്കൊള്ളയെന്ന് ഹൈക്കോടതി

ഹർദിക് ഇല്ലാതെ എന്ത് ടീം? പാണ്ഡ്യയില്ലാത്ത ഇന്ത്യൻ ടീം അപൂർണമെന്ന് മുൻ താരം

SCROLL FOR NEXT