India vs Pakistan x
Sports

പാകിസ്ഥാന്‍ വിയര്‍ക്കുന്നു; സ്പിന്നില്‍ കുരുക്കി അക്ഷറും കുല്‍ദീപും

64 റണ്‍സ് ചേര്‍ക്കുന്നതിനിടെ നഷ്ടം 6 വിക്കറ്റുകള്‍

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഏഷ്യാ കപ്പ് ടി20യില്‍ പാകിസ്ഥാന്‍ റണ്‍സെടുക്കാന്‍ വിയര്‍ക്കുന്നു. തുടക്കത്തില്‍ 6 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി ഞെട്ടിയ അവര്‍ പിന്നീട് ഇന്നിങ്‌സ് നേരെയാക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരുടെ പന്തുകള്‍ നേരിടാനാകാതെ പാക് നിര പരുങ്ങി. 10 ഓവര്‍ പിന്നിട്ടപ്പോള്‍ 49 റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായ അവര്‍ക്ക് 64ല്‍ എത്തിയപ്പോള്‍ 5, 6 വിക്കറ്റുകള്‍ നഷ്ടമായി.

നിര്‍ണായക താരം ഫഖര്‍ സമാനെ പുറത്താക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത് അക്ഷര്‍ പട്ടേലാണ്. തുടക്കത്തില്‍ രണ്ട് വിക്കറ്റ് നഷ്ടമായ പാകിസ്ഥാനെ ഫര്‍ഹാനും ഫഖര്‍ സമാനും ചേര്‍ന്നു രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു. അതിനിടെയാണ് ഫഖറിന്റെ മടക്കം. അക്ഷറിന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച ഫഖറിനെ തിലക് വര്‍മ ക്യച്ചെടുത്തു. താരം 15 പന്തില്‍ 3 ഫോറുകള്‍ സഹിതം 17 റണ്‍സുമായി മടങ്ങി.

തൊട്ടു പിന്നാലെ ക്യാപ്റ്റന്‍ സല്‍മാന്‍ ആഘയും പുറത്തായി. 12 പന്തുകള്‍ ചെറുത്തു നിന്ന പാക് ക്യാപ്റ്റന്‍ വെറും 3 റണ്‍സുമായി പുറത്ത്. ഇത്തണയും അക്ഷറിന്റെ പ്രഹരമായിരുന്നു. താരത്തിന്റെ പന്തില്‍ ആഘയെ അഭിഷേക് ശര്‍മ പിടികൂടുകയായിരുന്നു.

പിന്നീടാണ് കുല്‍ദീപിന്റെ മികവ്. താരം ഹസന്‍ നവാസിനേയും (5), പിന്നാലെ മുഹമ്മദ് നവാസിനെ ഗോള്‍ഡന്‍ ഡക്കായും പുറത്താക്കി.

ടോസ് നേടി ബാറ്റിങ് തുടങ്ങിയ പാകിസ്ഥാന് തുടക്കത്തില്‍ തന്നെ പ്രഹരമേറ്റു. തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി പാകിസ്ഥാനെ തുടക്കം തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്കായി. ഓപ്പണര്‍ സയം ആയൂബിനെ ഗോള്‍ഡന്‍ ഡക്കാക്കി ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യക്ക് ഗംഭീര തുടക്കം നല്‍കിയത്. പിന്നാലെ രണ്ടാം ഓവറില്‍ മുഹമ്മദ് ഹാരിസിനെ ജസ്പ്രിത് ബുംറയും പുറത്താക്കി.

ഹര്‍ദിക് എറിഞ്ഞ ആദ്യ പന്ത് വൈഡായി. തൊട്ടടുത്ത പന്തില്‍ ബാറ്റ് വച്ച സയം അയൂബിനെ ജസ്പ്രിത് ബുംറ ക്യാച്ചെടുത്ത് മടക്കുകയായിരുന്നു. പിന്നാലെയാണ് മുഹമ്മദ് ഹാരിസിന്റെ മടക്കി. ബുംറയുടെ പന്തില്‍ ഹര്‍ദ്ദികിനു ക്യാച്ച് നല്‍കിയാണ് ഹാരിസ് മടങ്ങിയത്. താരം 3 റണ്‍സ് മാത്രമാണ് എടുത്തത്.

India vs Pakistan, Asia Cup 2025: India are right on top of this match, as Axar Patel's double strike saw both Fakhar Zaman and Pakistan skipper Slaman Ali Agha in quick succession. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ഉംറ വിസയിൽ നിർണ്ണായക മാറ്റവുമായി സൗദി അറേബ്യ

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

SCROLL FOR NEXT