ഏഷ്യാകപ്പ് 
Sports

ഏഷ്യാകപ്പ്: ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വിറ്റഴിക്കുന്ന ടിക്കറ്റുകള്‍ വ്യാജമെന്ന് എസിസി

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാകപ്പ് മത്സരങ്ങള്‍ക്കെന്ന നിലയില്‍ വ്യാജ ടിക്കറ്റുകള്‍ പ്രചരിക്കുന്നുവെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ(എസിസി) മുന്നറിയിപ്പ്.

സെപ്റ്റംബര്‍ 9 മുതല്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ടിക്കറ്റ് വില്‍പന ആരംഭിച്ചിട്ടില്ലെന്നും നിലവില്‍ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വിറ്റഴിക്കുന്ന ടിക്കറ്റുകള്‍ വ്യാജമാണെന്നും അധികൃതര്‍ അറിയിച്ചു.

ഓണ്‍ലൈനില്‍ വ്യാജ ടിക്കറ്റുകള്‍ വിറ്റഴിക്കുന്നയായും തട്ടിപ്പില്‍ വീഴരുതെന്നുമാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചത്. ഇത്തരം വ്യാജ ടിക്കറ്റുമായി എത്തുന്ന കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാവില്ലെന്നും മുന്നറിയിപ്പുണ്ട്

'ഡിപി വേള്‍ഡ് ഏഷ്യാ കപ്പ് 2025 ന്റെ ഔദ്യോഗിക ടിക്കറ്റുകള്‍ ഇതുവരെ പുറത്തിറക്കിയിട്ടില്ല. നിലവില്‍ വില്‍പ്പനയിലുള്ള എല്ലാ ടിക്കറ്റുകളും അനധികൃതവും വ്യാജവുമാണ്, പ്രവേശനം അനുവദിക്കില്ല. ടിക്കറ്റ് വില്‍പ്പനയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം എസിസിയും എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡും ഉടന്‍ നടത്തും' ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു.

ടി20 ഫോര്‍മാറ്റില്‍ യുഎഇയില്‍ നടക്കുന്ന ടൂര്‍ണമെന്റ് സെപ്റ്റംബര്‍ ഒമ്പതിനാണ് ആരംഭിക്കുന്നത്. ടൂര്‍ണമെന്റിന്റെ ഫൈനല്‍ 28-നാണ്. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 19 മത്സരങ്ങളാണുണ്ടാവുക. ഇന്ത്യയും പാകിസ്ഥാനും യുഎഇയും ഒമാനും ഒരേ ഗ്രൂപ്പിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ രണ്ടാമത്തെ ഗ്രൂപ്പിലും.

India Vs Pakistan Asia Cup 2025: Fans Warned By Organisers Against Unauthorised Ticket Sales

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT