India vs Pakistan x
Sports

പോര് തുടങ്ങുന്നു! ടോസ് പാകിസ്ഥാന്, ഇന്ത്യ ആദ്യം ബൗള്‍ ചെയ്യും

ഇന്ത്യ- പാകിസ്ഥാന്‍ ഏഷ്യാ കപ്പ് പോരാട്ടം 8 മുതല്‍, മത്സരം സോണി ലിവില്‍

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഏഷ്യാ കപ്പ് ടി20യില്‍ ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍ അല്‍പ്പ സമയത്തിനുള്ളില്‍ ആരംഭിക്കും. ടോസ് നേടി പാകിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുത്തു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പോരാട്ടം.

ഇന്ത്യ ആദ്യ മത്സരത്തില്‍ യുഎഇക്കെതിരെ ഇറങ്ങിയ ഇലവനെ തന്നെ നിലനിര്‍ത്തി. പാകിസ്ഥാനും ആദ്യ മത്സരത്തില്‍ അണിനിരന്ന ഇലവന്‍ തന്നെ.

ടി20യിലെ ലോക ചാംപ്യന്‍മാരായ ഇന്ത്യ സമീപ കാലത്ത് പാകിസ്ഥാനെതിരെ വ്യക്തമായ മുന്‍തൂക്കമുള്ള ടീമാണ്. ആ ഫോം നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. പാകിസ്ഥാന്‍ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ അടക്കമുള്ളവരെ ഒഴിവാക്കി മികവ് തിരിച്ചു പിടിക്കാനുള്ള ആഗ്രഹത്തിലും.

ഇന്ത്യ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, തിലക് വര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുംറ.

India vs Pakistan: Dubai is all set for the big rivalry clash between India and Pakistan, as the two sides gear up for their second clash in the Asia Cup.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ഉംറ വിസയിൽ നിർണ്ണായക മാറ്റവുമായി സൗദി അറേബ്യ

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

SCROLL FOR NEXT