ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഘയും (India vs Pakistan) x
Sports

ഇന്ത്യ- പാക് പോരിന് ആളില്ല! ഏഷ്യാ കപ്പ് ടിക്കറ്റ് വില്‍പ്പനയില്‍ വന്‍ ഇടിവ്

2023ലെ ചാംപ്യന്‍സ് ട്രോഫി പോരിന്റെ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റെങ്കില്‍ ഇത്തവണ 10 ദിവസം പിന്നിട്ടിട്ടും 50 ശതമാനം പോലും തികഞ്ഞിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പോരാട്ടങ്ങള്‍ എക്കാലത്തും ആവേശം തീര്‍ക്കുന്നതാണ്. ടിക്കറ്റുകള്‍ ചൂടപ്പം പോലെ അതിവേഗം വിറ്റു പോകാറുമുണ്ട്. എന്നാല്‍ ഏഷ്യാ കപ്പിലെ ഇന്ത്യ- പാക് ക്രിക്കറ്റ് പോരാട്ടത്തിന്റെ ടിക്കറ്റുകള്‍ ഇപ്പോഴും പൂര്‍ണമായി വിറ്റു തീര്‍ന്നിട്ടില്ലെന്നു റിപ്പോര്‍ട്ടുകള്‍. ഈ മാസം 14ന് ദുബൈയിലാണ് ഇന്ത്യ- പാക് ഏഷ്യാ കപ്പ് പോരാട്ടം.

ഓഗസ്റ്റ് 29 മുതലാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. ഇന്നലെ രാത്രി 9 മണി വരെയുള്ള കണക്കനുസരിച്ച് 50 ശതമാനം പോലും ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നിട്ടില്ല. പ്രീമിയം സീറ്റിനാണ് ഏറ്റവും കൂടുതല്‍ വില. ഒരു പ്രീമിയം സീറ്റിന് 4 ലക്ഷം വരെ മുടക്കണം.

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം ഇതേ വേദിയിലാണ് നടന്നത്. അന്ന് വില്‍പ്പന തുടങ്ങി മണിക്കൂറുകള്‍ കൊണ്ടു മുഴുവന്‍ ടിക്കറ്റുകളും വിറ്റു തീര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ അതല്ല സ്ഥിതി.

ചാംപ്യന്‍സ് ട്രോഫി ടിക്കറ്റുകള്‍ അതിവേഗം വിറ്റു പോയപ്പോള്‍ ഇത്തവണ വില്‍പ്പന കുത്തനെ കുറഞ്ഞതില്‍ എമിറെറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ ആശ്ചര്യം പ്രകടിപ്പിച്ചു. ഇന്ത്യ- പാക് പോരാട്ടങ്ങളില്‍ വലിയ മാറ്റം വരുന്നതിന്റെ സൂചനയായാണ് പലരും ടിക്കറ്റ് വില്‍പ്പന കുറഞ്ഞതിനെ കണക്കാക്കുന്നത്.

പഹല്‍ഗാം ഭീകരാക്രമണം ആരാധരില്‍ ഇന്ത്യ- പാക് പോരാട്ടത്തിന്റെ സ്വീകാര്യത കുറച്ചതായുള്ള വിലയിരുത്തലുകളുണ്ട്. ഇന്ത്യ പാകിസ്ഥാനെതിരെ ക്രിക്കറ്റ് കളിക്കുന്നതിനെതിരേയും വലിയ തോതിലുള്ള എതിര്‍പ്പുകളുണ്ട്. അതിനിടെയാണ് ടിക്കറ്റ് വില്‍പ്പനയിലും കുത്തനെ ഇടിവ് സംഭവിച്ചിരിക്കുന്നത്.

India vs Pakistan: Tickets for the highly anticipated India vs Pakistan clash remain unsold, contrary to expectations. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; പദവിയിലെത്തിയ ആദ്യ വനിത

'ശമ്പളം തരണം, അല്ലെങ്കിൽ ബുദ്ധിമുട്ടാകും'; മാനേജ്‍മെന്റിന് കത്ത് നൽകി ഒഡിഷ എഫ് സി താരങ്ങൾ

ചർമം തിളങ്ങാൻ ഇനി അരിപ്പൊടി ഫേയ്സ്പാക്ക്

'ഷാരൂഖും ഹൃത്വിക്കും മുഖാമുഖം; അടി പൊട്ടുമെന്ന് ഉറപ്പായി, എല്ലാവരും ശ്വാസമടക്കിപ്പിടിച്ചിരുന്നു';'ശത്രുത'യുടെ കാലത്തെ ആ കൂടിക്കാഴ്ച

SCROLL FOR NEXT