Indian team  ഫയൽ
Sports

വിജയക്കുതിപ്പ് തുടരാന്‍ ഇന്ത്യ; ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനം ഇന്ന്

റായ്പൂര്‍ ഷഹീദ് വീര്‍ നാരായണ്‍ സിങ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ദക്ഷിണാഫിക്കയ്‌ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരം ഇന്നു നടക്കും. റായ്പൂര്‍ ഷഹീദ് വീര്‍ നാരായണ്‍ സിങ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ആദ്യ മത്സരം വിജയിച്ച് 1-0 ന് പരമ്പരയില്‍ മുന്നിട്ടു നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.

ആദ്യ മത്സരത്തില്‍ സീനിയര്‍ താരങ്ങളായ വിരാട് കോഹ് ലിയും രോഹിത് ശര്‍മ്മയുമാണ് തിളങ്ങിയത്. കോഹ് ലി സെഞ്ചിവറി നേടിയപ്പോള്‍, അര്‍ധ സെഞ്ച്വറിയുമായി രോഹിതും മികച്ച കളി കാഴ്ചവെച്ചു. ഇരുവരുടേയും മികച്ച ഫോണിലാണ് ഇന്ത്യയുടെ പ്രതീക്ഷ. റാഞ്ചിയില്‍ നടന്ന ആദ്യ മത്സരം 17 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്.

നാലാം നമ്പറില്‍ ആരെ ഇറക്കണമെന്നതാണ് ഇന്ത്യയെ കുഴയ്ക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ഋതുരാജ് ഗെയ്ക് വാദ് 8 റണ്‍സ് മാത്രമാണെടുത്തത്. ഋതുരാജിനെ മാറ്റിയാല്‍ തിലക് വര്‍മയോ, ഋഷഭ് പന്തോ അന്തിമ ഇലവനില്‍ എത്തിയേക്കാം. ഓള്‍റൗണ്ടറായി വാഷിങ്ടണ്‍ സുന്ദറിന് പകരം നിതീഷ് കുമാര്‍ റെഡ്ഡിക്കും സാധ്യതയുണ്ട്.

അതേസമയം, ആദ്യ മത്സരത്തിലെ തോല്‍വി മറികടന്ന്, പരമ്പരയില്‍ ഒപ്പമെത്താനുള്ള ലക്ഷ്യത്തിലാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുക. അസുഖത്തെത്തുടര്‍ന്ന് റാഞ്ചിയില്‍ കളിക്കാതിരുന്ന ടെംബ ബാവുമ ഇന്ന് ടീമില്‍ തിരിച്ചെത്തും. ഇതോടെ പ്രോട്ടീസ് ബാറ്റിങ് നിരയില്‍ പൊളിച്ചെഴുത്തുണ്ടാകും. ആദ്യ മത്സരത്തില്‍ നിറം മങ്ങിയ സ്പിന്നര്‍ പ്രനെലന്‍ സുബ്രായനു പകരം കേശവ് മഹാരാജും ടീമിലെത്തിയേക്കും.

The second ODI cricket match between India and South Africa will be played today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി; പുകഞ്ഞ കൊള്ളി പുറത്ത്' ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കെ മുരളീധരന്‍

'എന്റെ കൈകളിലേക്ക് നോക്കി മമ്മൂക്ക ചോദിച്ചു; അപ്പോഴാണ് അബദ്ധം മനസിലായത്'

ഒഴുകിയെത്തിയത് 1.47 കോടി ഡോളര്‍, സംസ്ഥാനത്ത് സ്റ്റാര്‍ട്ട്അപ്പ് വ്യവസായം ഉണര്‍വില്‍; ഫണ്ടിങ് ഇരട്ടിയായി

രാഹുല്‍ അടുത്ത സുഹൃത്തെന്ന് നടിയുടെ മൊഴി; കാർ നൽകിയതെന്തിന്?; വിവരങ്ങള്‍ തേടി എസ്‌ഐടി

ഇഎംഐ കുറയുമോ?; റിസര്‍വ് ബാങ്കിന്റെ പണനയ യോഗത്തിന് ഇന്ന് തുടക്കം

SCROLL FOR NEXT