ദക്ഷിണാഫ്രിക്ക 
Sports

ഇന്ത്യന്‍ മണ്ണില്‍ ചരിത്ര ജയം നേടാന്‍ ദക്ഷിണാഫ്രിക്ക; ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് നഷ്ടം

ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് ഇന്ത്യ 27/2 എന്ന നിലയിലാണ് കളി തുടങ്ങിയത്.

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യ തോല്‍വിക്ക് അരികെ. രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസം ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 108 എന്ന നിലയിലാണ്. നാല് വിക്കറ്റ് പ്രകടനത്തോടെ സ്പിന്നര്‍ സൈമണ്‍ ഹാര്‍മറാണ് ഇന്ത്യന്‍ ബാറ്റിങ്ങിന്റെ മുനയൊടിച്ചത്.

ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് ഇന്ത്യ 27/2 എന്ന നിലയിലാണ് കളി തുടങ്ങിയത്. സ്‌കോര്‍ ബോര്‍ഡില്‍ 31 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി.

കുല്‍ദീപ് യാദവ് (38 പന്തില്‍ അഞ്ച്), ധ്രുവ് ജുറേല്‍ (മൂന്നു പന്തില്‍ രണ്ട്), നായകന്‍ ഋഷഭ് പന്ത്(13) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. പിന്നീട് ടി ബ്രേക്ക് കഴിഞ്ഞ ഉടന്‍ സ്‌കോര്‍ 96 ല്‍ നില്‍ക്കെ സായ് സുദര്‍ശന്‍(14)ന്റെ വിക്കറ്റും നഷ്ടമായി.

ഇന്ത്യന്‍ മണ്ണില്‍ ചരിത്ര ജയത്തിലേക്ക് ദക്ഷിണാഫ്രിക്കക്ക് 4 വിക്കറ്റ് മാത്രം ദൂരം മാത്രമാണുള്ളത്. ഇന്ത്യക്ക് സമനില പിടിക്കണമെങ്കില്‍ ഇനി അത്ഭുതങ്ങള്‍ സംഭവിക്കണം. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളിന്റെയും (20 പന്തില്‍ 13) കെ.എല്‍. രാഹുലിന്റെയും (29 പന്തില്‍ ആറ്) വിക്കറ്റുകള്‍ നേരത്തെ വീണിരുന്നു.

India vs South Africa Test Series: India vs South Africa, 2nd Test, India lose six wickets

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ സസ്‌പെന്‍ഷനില്‍, നേതാക്കളുമായി വേദി പങ്കിടാന്‍ അവകാശമില്ല; കെ സുധാകരനെ തള്ളി മുരളീധരന്‍

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ഒഴിവുകൾ; ശമ്പളം 57,000 രൂപ, അവസാന തീയതി ഡിസംബർ 5

'ഭാരതാംബയെ നോക്കി ആരാണീ സ്ത്രീ എന്ന് ചോദിക്കുന്നു?'; കൊളോണിയൽ ചിന്തകളിൽ നിന്നു പുറത്തു വരണമെന്ന് ​ഗവർണർ

തരൂരിന് പോവാം, രക്തസാക്ഷി പരിവേഷവുമായി പോവാമെന്ന് മോഹിക്കേണ്ട: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

'ഡോക്ടറാണ്, ചിരിക്കാന്‍ പോലും സമയമമില്ല, ശമ്പളം 8000 രൂപ!'; സോഷ്യല്‍ മീഡിയ ചര്‍ച്ച

SCROLL FOR NEXT