Shubman Gill, india vs south africa pti
Sports

ഗില്‍ വീണ്ടും പരാജയം; ഇന്ത്യയെ വിറപ്പിച്ച് എന്‍ഗിഡി; 100 എത്തും മുന്‍പ് 4 വിക്കറ്റുകള്‍ നഷ്ടം, ഹർദിക് പൊരുതുന്നു

3 മുന്‍നിരക്കാരെ മടക്കി ലുന്‍ഗി എന്‍ഗിഡി

സമകാലിക മലയാളം ഡെസ്ക്

കട്ടക്ക്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടി20 പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. 104 റണ്‍സെത്തുമ്പോഴേയ്ക്കും ഇന്ത്യയ്ക്കു 5 വിക്കറ്റുകള്‍ നഷ്ടം. 17 റണ്‍സിനിടെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും പിന്നാലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പവലിയനില്‍ തിരിച്ചെത്തി. സ്‌കോര്‍ 48ല്‍ എത്തിയപ്പോള്‍ മറ്റൊരു ഓപ്പണര്‍ അഭിഷേക് ശര്‍മയും മടങ്ങി. 78ല്‍ തിലകും വീണു. 104ല്‍ മടങ്ങിയത് അക്ഷര്‍ പട്ടേല്‍. ടോസ് നേടി ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങിനയ്ക്കുകയായിരുന്നു.

നിലവിൽ ​‌ഹർദികിന്റെ കരുത്തിൽ ഇന്ത്യ ഇന്നിങ്സ് നേരെയാക്കാനുള്ള ശ്രമത്തിലാണ്. 5 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെന്ന നിലയിലാണ് ഇന്ത്യ.

ഗില്‍ ഇത്തവണയും പരാജയമായി. വൈസ് ക്യാപ്റ്റന്‍ 2 പന്തില്‍ 4 റണ്‍സുമായി കൂടാരം കയറി. ലുംഗി എന്‍ഗഡിയുടെ പന്തില്‍ മാര്‍ക്കോ യാന്‍സനു ക്യാച്ച് നല്‍കി മടങ്ങി.

സൂര്യകുമാര്‍ യാദവ് സിക്‌സും ഫോറും തൂക്കി മുന്നോട്ടു നീങ്ങി തുടങ്ങിയതിനു പിന്നാലെ താരവും മടങ്ങി. 11 പന്തില്‍ 12 റണ്‍സെടുത്ത സൂര്യയേയും എന്‍ഗിഡി തന്നെയാണ് പുറത്താക്കിയത്. ഇത്തവണ ക്യാച്ച് ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രത്തിന്.

പിന്നീട് തിലക് വര്‍മയും അഭിഷേകും ചേര്‍ന്നു സ്‌കോര്‍ മുന്നോട്ടു കൊണ്ടു പോകുന്നതിനിടെ ലുതോ സിപമ്‌ല അഭിഷേകിനെ പുറത്താക്കി ഇന്ത്യയെ വീണ്ടും പ്രതിരോധത്തിലാക്കി. താരം 12 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 17 റണ്‍സെടുത്ത് ഫോമിലേക്ക് ഉയരുന്നതിനിടെയാണ് മടങ്ങിയത്.

30 റണ്‍സ് ബോര്‍ഡില്‍ വന്നതിനു പിന്നാലെ തിലകും മടങ്ങി. താരം 2 ഫോറും ഒരു സിക്‌സും സഹിതം 26 റണ്‍സെടുത്തു. എന്‍ഗിഡി തന്നെയാണ് ഇത്തവണയും ഇന്ത്യയെ ഞെട്ടിച്ചത്. യാന്‍സന്‍ കളിയിലെടുക്കുന്ന മൂന്നാം ക്യാച്ചായാണ് തിലകിന്റെ പുറത്താകല്‍.

ഒരു സിക്‌സടക്കം 21 പന്തില്‍ 23 റണ്‍സെടുത്തു മികവില്‍ നില്‍ക്കെയാണ് അക്ഷര്‍ പുറത്തായത്. താരത്തെ സിപമ്‌ല മടക്കി.

ഇന്ത്യ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രിത് ബുംറ.

india vs south africa: India are in a huge spot of bother. They have lost back to back wickets of Tilak Varma and Axar Patel as they go into the death overs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിസി നിയമനം നേരിട്ട് നടത്താന്‍ സുപ്രീംകോടതി; ഓരോ പേരുകള്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ധൂലിയ കമ്മിറ്റിക്ക് നിര്‍ദേശം

IIBF: ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവുകൾ, ശമ്പളം 8.7 ലക്ഷം രൂപ

വിവാഹനിശ്ചയ ചിത്രങ്ങൾ നീക്കി, വരനെ അൺഫോളോ ചെയ്തു; വിവാഹത്തിൽ നിന്ന് പിന്മാറി നടി നിവേദ പെതുരാജ്

'എന്റെ കയ്യില്‍ കിടന്നാണ് അവള്‍ മരിച്ചത്; മൂന്ന് മാസമേ എന്റെ മോള്‍ക്ക് ആയുസ്സുണ്ടായുള്ളൂ'; ഗോവിന്ദയേയും സുനിതയേയും ഇന്നും വേട്ടയാടുന്ന വേദന

'ദിലീപ് തെറ്റുകാരനല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കിൽ അത് കോടതിയുടെ ബോധ്യമാണ്'

SCROLL FOR NEXT