വിക്കറ്റ് എടുത്ത കുല്‍ദീപ് യാദവിനെ അഭിനന്ദിക്കുന്ന വിരാട് കോഹ് ലി, പിടിഐ 
Sports

ബൗളര്‍മാര്‍ നിറഞ്ഞാടി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 216 റണ്‍സ് വിജയലക്ഷ്യം

ബൗളര്‍മാര്‍ കളിക്കളത്തില്‍ നിറഞ്ഞാടിയപ്പോള്‍, രണ്ടാം ഏകദിന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് 216 റണ്‍സ് വിജയലക്ഷ്യം

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബൗളര്‍മാര്‍ കളിക്കളത്തില്‍ നിറഞ്ഞാടിയപ്പോള്‍, രണ്ടാം ഏകദിന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് 216 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 39.4 ഓവറില്‍ 215 റണ്‍സിന് ഓള്‍ ഔട്ടായി. അര്‍ധസെഞ്ചുറി നേടിയ അരങ്ങേറ്റതാരം നുവനിഡു ഫെര്‍ണാണ്ടോയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. 63 പന്തില്‍ 50 റണ്‍സാണ് സമ്പാദ്യം. ദുനിത് വെല്ലാലാഗെ വാലറ്റത്ത് പൊരുതിയില്ലായിരുന്നുവെങ്കില്‍ ടീം സ്‌കോര്‍ 200 കടക്കുമായിരുന്നില്ല. 32 റണ്‍സാണ് വെല്ലാലാംഗ നേടിയത്.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് വേണ്ടി ആവിഷ്‌ക ഫെര്‍ണാണ്ടോയ്‌ക്കൊപ്പം പുതുതായി ടീമിലിടം നേടിയ നുവാനിന്‍ഡു ഫെര്‍ണാണ്ടോയാണ് ഓപ്പണ്‍ ചെയ്തത്. ആദ്യ വിക്കറ്റില്‍ ഇരുവരും 29 റണ്‍സാണ് ചേര്‍ത്തത്. എന്നാല്‍ ആറാം ഓവറിലെ അവസാന പന്തില്‍ മുഹമ്മദ് സിറാജ് ഈ കൂട്ടുകെട്ട് പൊളിച്ചു. 

അതിമനോഹരമായ ഇന്‍സ്വിങ്ങറിലൂടെ സിറാജ് ആവിഷ്‌ക ഫെര്‍ണാണ്ടോയുടെ വിക്കറ്റ് പിഴുതെടുത്തു. 17 പന്തില്‍ നിന്ന് 20 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ആവിഷ്‌കയ്ക്ക് പകരം കുശാല്‍ മെന്‍ഡിസ് ക്രീസിലെത്തി.

കുശാല്‍ മെന്‍ഡിസും ഫെര്‍ണാണ്ടോയും ക്രീസിലൊന്നിച്ചതോടെ ശ്രീലങ്കന്‍ ഇന്നിങ്‌സിന് ജീവന്‍വെച്ചു. ഇരുവരും അനായാസം ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ടു. അരങ്ങേറ്റ മത്സരം കളിച്ച ഫെര്‍ണാണ്ടോ മനോഹരമായാണ് ബാറ്റുവീശിയത്. ഇരുവരും രണ്ടാം വിക്കറ്റില്‍ 73 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഈ കൂട്ടുകെട്ടിന്റെ ബലത്തില്‍ ശ്രീലങ്ക 17-ാം ഓവറില്‍ തന്നെ 100 കടന്നു. പിന്നീട് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീഴുന്നതാണ് കണ്ടത്. മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റുകള്‍ വീതം നേടി. ഉമ്രാന്‍ മാലിക്കിന് രണ്ടു വിക്കറ്റുകള്‍. 

കൊല്‍ക്കത്തയില്‍ നടക്കുന്ന ഈ മത്സരവും വിജയിച്ചാല്‍ മൂന്ന് ഏകദിനങ്ങള്‍ അടങ്ങിയ പരമ്പര ഇന്ത്യയ്ക്ക് നേടാനാകും. ആദ്യ മത്സരം ഇന്ത്യ 67 റണ്‍സിന് വിജയിച്ചിരുന്നു.കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ അഞ്ചു വര്‍ഷത്തിന് ശേഷമാണ് ഏകദിന മത്സരം നടക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

'45 മിനിറ്റ് സിപിആര്‍ നല്‍കി, ജീവന്‍ രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍