Indian cricket team during practice session പിടിഐ
Sports

ലങ്കന്‍ പരീക്ഷണം നേരിടാന്‍ ഇന്ത്യ; സന്നാഹമത്സരം ഇന്നുമുതല്‍

കൊളംബോ എന്‍സിസി ഗ്രൗണ്ടില്‍ ശ്രീലങ്ക ഇലവനെതിരെയാണ് ത്രിദിന മത്സരം നടക്കുക

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തില്‍, ടീം ഇന്ന് പരീശീലന മത്സരത്തിന് ഇറങ്ങുന്നു. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് ഇന്ത്യന്‍ ടീം സന്നാഹ മത്സരം കളിക്കുന്നത്. കൊളംബോ എന്‍സിസി ഗ്രൗണ്ടില്‍ ശ്രീലങ്ക ഇലവനെതിരെയാണ് ത്രിദിന മത്സരം നടക്കുക.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായാണ് ലങ്കയ്‌ക്കെതിരെ ഇന്ത്യ രണ്ടു ടെസ്റ്റുകളുടെ പരമ്പര കളിക്കുന്നത്. ആദ്യ ടെസ്റ്റ് 15 മുതല്‍ ഗാലെയിലും, രണ്ടാം ടെസ്റ്റ് 23 മുതല്‍ കൊളംബോയിലുമാണ്. പരമ്പരയ്ക്ക് മുമ്പായി കരുത്തുറ്റ ലങ്കന്‍ സ്പിന്നിനെ നേരിടാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് ലഭിക്കുന്ന അവസരമാണ് സന്നാഹമത്സരം.

ശ്രീലങ്കയില്‍ 2017 ലാണ് ഇന്ത്യ അവസാനമായി പരമ്പര കളിച്ചത്. നിലവിലെ ടീമില്‍ രാഹുല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ മാത്രമാണ് ലങ്കയില്‍ ടെസ്റ്റ് കളിച്ചിട്ടുള്ളത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പരിക്ക് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. ബുംറയുടെ അഭാവത്തില്‍ പേസര്‍ മുഹമ്മദ് സിറാജാകും ഇന്ത്യന്‍ ആക്രമണത്തെ നയിക്കുക.

India vs. Sri Lanka warm-up match starts today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അറസ്റ്റ് ചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണം; അത് മനസിലാകുന്ന ഭാഷയില്‍ വേണം'

ബിഗ് ടിക്കറ്റില്‍ വിണ്ടും മലയാളി തിളക്കം; ഇ-ഡ്രോയില്‍ നാല് വിജയികള്‍

കൊച്ചിൻ പോർട്ടിൽ 20 ഒഴിവുകൾ; എഞ്ചിനീയർമാർക്ക് അവസരം, ഇപ്പോൾ അപേക്ഷിക്കാം !

ഇടുക്കിയിൽ കെഎസ്ആർടിസി ബസിന് നേരെ പെരുന്തേനീച്ച ആക്രമണം: 17 യാത്രക്കാർക്ക് പരിക്ക്

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍, അപൂര്‍വ്വ പ്രതിഭാസം ബുധനാഴ്ച; വിഷുവം ദര്‍ശിക്കാന്‍ കാത്തിരിപ്പ്