Shai Hope, Sanju Samson, Shreyas Iyer x
Sports

അപ്രതീക്ഷിത തിരിച്ചടി മറികടക്കാന്‍ ടീം ഇന്ത്യ; വിന്‍ഡീസിനെതിരായ മൂന്നാം ടി20 ഇന്ന്

സംഭവ ബഹുലമായ രണ്ടാം ടി 20 യില്‍ വിന്‍ഡീസ് ആറു വിക്കറ്റിന്റെ റെക്കോര്‍ഡ് ജയമാണ് അടിച്ചെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ഇന്‍ഡോര്‍: വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ടി 20 മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. രണ്ടാം മത്സരത്തിലെ അപ്രതീക്ഷിത തിരിച്ചടിയുടെ ആഘാതം മാറുംമുമ്പേയാണ് ഇന്ത്യ വീണ്ടും പോരിനിറങ്ങുന്നത്. രാജ്യാന്തര ടി 20 യില്‍ ടീം ഇന്ത്യയുടെ അപരാജിത കുതിപ്പിനാണ് ഹോപ്പും സംഘവും കഴിഞ്ഞദിവസം തടയിട്ടത്. സംഭവ ബഹുലമായ രണ്ടാം ടി 20 യില്‍ വിന്‍ഡീസ് ആറു വിക്കറ്റിന്റെ റെക്കോര്‍ഡ് ജയമാണ് അടിച്ചെടുത്തത്.

അഞ്ചു മത്സര പരമ്പരയിലെ മൂന്നാം മത്സരത്തിനായി ഇന്‍ഡോറില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍, ആത്മവിശ്വാസം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രേയസ് അയ്യരും സംഘവും ഇറങ്ങുന്നത്. രാത്രി ഏഴുമണിക്കാണ് മത്സരം ആരംഭിക്കുക. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ജിയോ ഹോട്ട്‌സ്റ്റാറിലും തത്സമയം കാണാനാകും. ഇന്നത്തെ മത്സരം ജയിച്ച് പരമ്പരയില്‍ 2-1 ന് മുന്നിലെത്താനാണ് ടീം ഇന്ത്യ ശ്രമിക്കുക.

രണ്ടാം മത്സരത്തില്‍ ഇരു ടീമിലെയും ബൗളര്‍മാര്‍ അടിവാങ്ങിയിരുന്നു. ഇരു ടീമും കൂടി 501 റണ്‍സാണ് അടിച്ചെടുത്തത്. ഈ സാഹചര്യത്തില്‍ ഇരു ടീമുകളുടെയും ബൗളിങ് നിരയില്‍ മാറ്റത്തിന് സാധ്യതയുണ്ട്. ഇന്ത്യ പേസര്‍ പ്രിന്‍സ് യാദവിന് അവസരം നല്‍കാന്‍ തീരുമാനിച്ചാല്‍, ഒരു ഓള്‍റൗണ്ടറെ മാറ്റി നിര്‍ത്തിയേക്കും. വിന്‍ഡീസ് നിരയില്‍ മാത്യു ഫോഡ് അന്തിമ ഇലവനില്‍ ഇടംനേടിയേക്കും.

ഇന്ത്യ യുവതാരം വൈഭവ് സൂര്യവംശിയെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ ആര് പുറത്തിരിക്കും എന്നതും ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നു. സഞ്ജു സാംസണ്‍ അടക്കം മുന്‍നിര ബാറ്റര്‍മാര്‍ മികച്ച ഫോമിലാണ്. രണ്ടാം ടി20യില്‍ 250 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് വെസ്റ്റിന്‍ഡീസ്. ക്യാപ്റ്റന്‍ ഷായ് ഹോപ് ആണ് വിന്‍ഡീസ് ബാറ്റിങ്ങിന്റെ നട്ടെല്ല്. ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, റോവ്മന്‍ പവല്‍ എന്നിവരും മികച്ച ഫോമിലാണ് എന്നതും വിന്‍ഡീസിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

Team India looks to bounce back from an unexpected setback; third T20 against West Indies today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു വര്‍ഷത്തേക്ക് സമാധാന ലംഘനം പാടില്ല'; അഭിജിത് ദീപ്‌കെ അടക്കമുള്ള സിജെപി നേതാക്കളെ വിട്ടയച്ച് കോടതി

'ഒരു ബട്ടൺ അമർത്തുമ്പോൾ കംപ്ലീറ്റ് വരുകയാണ്; മലയാളത്തിൽ ആദ്യമായി കമ്പ്യൂട്ടർ ഉപയോ​ഗിച്ച് റെക്കോർഡ് ചെയ്യുന്നത് ആ സിനിമയിൽ'

കേരളത്തിൽ ബിജെപി ഒരിക്കലും അധികാരത്തിൽ എത്തില്ല; പാർട്ടിയെ നിയന്ത്രിക്കുന്നത് ആർഎസ്എസ്: വി ഡി സതീശൻ

മകളുടെ ഭാവി സുരക്ഷിതമാക്കാം; ഇതാ മൂന്ന് സമ്പാദ്യപദ്ധതികള്‍, വേറിട്ട സ്ട്രാറ്റജി

പാലക്കാടിന്റെ അഭിമാനം; അഡ്വ പിബി മേനോൻ നൂറിന്റെ നിറവിലേക്ക്; ആശംസയുമായി പ്രധാനമന്ത്രി