India vs West Indies 3rd T20I x
Sports

ഇൻഡോറിലും വിൻഡീസ് പിന്തുടരും! ഇന്ത്യയ്ക്ക് ബാറ്റിങ്

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മൂന്നാം ടി20

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഇൻഡ‍ോർ: ഇന്ത്യയും വെസ്റ്റ് ഇൻഡ‍ീസും തമ്മിലുള്ള മൂന്നാം ടി20 അൽപ്പ സമയത്തിനുള്ളിൽ. ടോസ് നേടി വെസ്റ്റ് ഇൻഡീസ് ഇത്തവണയും ആദ്യം ബൗളിങ് എടുത്തു. ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റമുണ്ട്. ശിവം ദുബെയ്ക്ക് പകരം നിതീഷ് കുമാര്‍ റെഡ്ഡിയും കുല്‍ദീപ് യാദവിന് പകരം പ്രിന്‍സ് യാദവും ഇലവനിലെത്തി.

പരമ്പര 1-1ന് സമനിലയിൽ ആയതോടെ ആത്മവിശ്വാസം വീണ്ടെടുക്കുക ലക്ഷ്യമിട്ടാണ് ശ്രേയസ് അയ്യരും സംഘവും ഇറങ്ങുന്നത്. പോരാട്ടം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ജിയോ ഹോട്ട്‌സ്റ്റാറിലും തത്സമയം കാണാം. ഇന്നത്തെ മത്സരം ജയിച്ച് പരമ്പരയില്‍ 2-1 ന് മുന്നിലെത്താനാണ് ടീം ഇന്ത്യ ശ്രമിക്കുക.

രണ്ടാം മത്സരത്തില്‍ ഇരു ടീമിലെയും ബൗളര്‍മാര്‍ അടിവാങ്ങിയിരുന്നു. ഇരു ടീമും കൂടി 501 റണ്‍സാണ് അടിച്ചെടുത്തത്. ഇരു ടീമിലേയും ബാറ്റർമാർ ഫോമിലാണ്. സഞ്ജു സാംസണ്‍ അടക്കം മുന്‍നിര ബാറ്റര്‍മാര്‍ മികച്ച ഫോമിലാണ് എന്നത് ഇന്ത്യക്ക് കരുത്താണ്.

രണ്ടാം ടി20യില്‍ 250 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് വെസ്റ്റിന്‍ഡീസ്. ക്യാപ്റ്റന്‍ ഷായ് ഹോപ് ആണ് വിന്‍ഡീസ് ബാറ്റിങ്ങിന്റെ നട്ടെല്ല്. ഷെര്‍ഫെയ്ന്‍ റതര്‍ഫോര്‍ഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, റോവ്മന്‍ പവല്‍ എന്നിവരും മികച്ച ഫോമിലാണ് എന്നതും വിന്‍ഡീസിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

ഇന്ത്യ പ്ലെയിങ് ഇലവന്‍: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, നിതീഷ് റെഡ്ഡി, നമാന്‍ ധിര്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ്, പ്രിന്‍സ് യാദവ്.

India vs West Indies 3rd T20I: After the 501-run match in Ranchi, Shreyas Iyer’s India will be desperate to draw level in the series in Indore

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

​Jantar Mantar Protest: ഡൽഹി പൊലീസ് മർദനം; കേരളത്തില്‍ എസ്എഫ്ഐ പ്രതിഷേധം

'അശ്വിന്‍ ഐടി ജോലി രാജിവച്ചു, ഇപ്പോള്‍ ഓ ബൈ ഓസിയുടെ സിഇഒ'; എന്തുകൊണ്ട് രാജിവച്ചുവെന്നും ദിയ കൃഷ്ണ

വിശപ്പുണ്ടോ അതോ വെറുതെ കഴിക്കുന്നതാണോ? തിരിച്ചറിയാൻ ഈ വഴികൾ പരീക്ഷിക്കാം

ബെഡ്ഷീറ്റ് ദിവസങ്ങളോളം കഴുകാതെ ഉപയോഗിക്കാറുണ്ടോ? അറിയാം ആരോഗ്യപ്രശ്നങ്ങൾ