'ബുംറ' ഉള്ള 'ടീം ഇന്ത്യ', 'ബുംറ' ഇല്ലാത്ത 'ടീം ഇന്ത്യ'!

ഇൻഡോറിൽ ഇന്ത്യൻ ബൗളർമാർ തിരിച്ചുവരുമോ?
Jasprit Bumrah bowling
Jasprit Bumrah
Updated on: 
2 min read

മുംബൈ: 2026ലെ ടി20 അന്താരാഷ്ട്ര പോരാട്ടത്തിൽ ഫുൾ മെമ്പർ ടീമുകൾക്കെതിരെ ഇന്ത്യയുടെ ബൗളിങ് പ്രകടനങ്ങൾ വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്. അത് ജസ്പ്രിത് ബുംറ എന്ന പ്രീമിയം പേസർ ടീമിൽ ഉണ്ടാക്കുന്ന സ്വാധീനമാണ്. എത്രയൊക്കെ നിഷേധിച്ചാലും ബുംറ കളിക്കുന്ന ഇന്ത്യൻ ടീമും ബുംറ കളിക്കാത്ത ഇന്ത്യൻ ടീമും തമ്മിൽ പ്രകടനം എടുത്താൽ വലിയ വ്യത്യാസം കാണാം.

പ്ലെയിങ് ഇലവനിൽ ബുംറ കളിച്ച 15 ടി20 മത്സരങ്ങളിലെ ഇന്ത്യൻ ബൗളിങ് നിലവാരം 22.18 ശരാശരിയിലും 8.77 ഇക്കോണമി റേറ്റിലും 111 വിക്കറ്റുകൾ വീഴ്ത്തിയതാണ്. ബുംറ ഇല്ലാതെ കളിച്ച 13 മത്സരങ്ങളിൽ ഇന്ത്യയുടെ പ്രകടനം താഴേക്ക് പതിച്ചു. വെറും 73 വിക്കറ്റുകൾ മാത്രമാണ് ഇന്ത്യക്ക് വീഴ്ത്താൻ സാധിച്ചത്. 29.32 ആണ് ശരാശരി. 9.37 റൺസ് വീതം ഓവറിൽ വങ്ങുകയും ചെയ്തു.

എതിർ ടീമിലെ ബാറ്റർമാർ ആക്രമിച്ചു കളിക്കാൻ ശ്രമിക്കുമ്പോൾ കളി നിയന്ത്രിക്കുന്നതിനും നിർണായക വിക്കറ്റുകൾ വീഴ്ത്തുന്നതിനും ഇന്ത്യ ബുംറയെ എത്രമാത്രം ആശ്രയിക്കുന്നു എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ബുംറയുടെ സാന്നിധ്യം ടീമിന് അത്ര കരുത്ത് നൽകുന്നു. അദ്ദേഹത്തിന്റെ അഭാവത്തിൽ മറ്റാർക്കും ആ കരുത്ത് നൽകാൻ സാധിക്കുന്നുമില്ല.

ഇൻഡോറിൽ വെസ്റ്റ് ഇൻഡ‍ീസിനെതിരെയുള്ള അടുത്ത ഉയർന്ന സ്കോറിങിനു സാധ്യതയുള്ള മത്സരത്തിനൊരുങ്ങുമ്പോൾ കണക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പരമ്പരയിലെ ആദ്യ രണ്ട് ടി20 മത്സരങ്ങളും ബാറ്റിങിനെ അനുകൂലിക്കുന്ന പിച്ചുകളിൽ ഇരു ടീമുകളുടേയും ബൗളിങ് നിര നേരിട്ട പ്രതിസന്ധികൾ തുറന്നു കാണിക്കുന്നതായിരുന്നു. ലഖ്നൗവിൽ ഇന്ത്യയും റാഞ്ചിയിൽ വെസ്റ്റ് ഇൻഡീസും വിജയം നേടി പരമ്പര സമനിലയിലാണ്.

Jasprit Bumrah bowling
പുതിയ തുടക്കം, പുത്തന്‍ ടീം; പ്രതീക്ഷകളുമായി ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു

ലഖ്നൗവിൽ ശ്രേയസ് അയ്യരുടെ സെഞ്ച്വറി ബലത്തിൽ ഇന്ത്യ ജയിച്ചെങ്കിൽ റാഞ്ചിയിൽ വിൻഡീസ് നായകൻ ഷായ് ഹോപിന്റെ സെഞ്ച്വറിക്കരുത്തിൽ ഇന്ത്യ ഉയർത്തിയ 250 റൺസ് വിജയ ലക്ഷ്യം 18​.3 ഓവറിൽ വിൻഡീസ് മറികടന്നു. പവർപ്ലേയിൽ 3 വിക്കറ്റുകൾ നഷ്ടപ്പെട്ടിട്ടും വിൻഡീസ് അവരുടെ റെക്കോർഡ് റൺ ചേസ് വിജയമാണ് സ്വന്തമാക്കിയത് എന്നത് ഓർക്കണം.

ചെറിയ ബൗണ്ടറികളും ഉയർന്ന സ്കോറുകൾക്കും പേരുകേട്ട ഇൻഡോറിൽ ഇന്ത്യൻ ബൗളർമാർ നേരിടാൻ പോകുന്നത് ചില്ലറ വെല്ലുവിളി ആയിരിക്കില്ല. ഇവിടെയും ഒരു പിഴവിന് വലിയ വില നൽകേണ്ടി വരും. ഇരു ടീമുകൾക്കും എതിരാളികളുടെ റൺവേട്ട തടയാൻ ആദ്യ രണ്ട് മത്സരങ്ങളിലും സാധിച്ചില്ല എന്നതിനാൽ മറ്റൊരു റൺമഴ കൂടി കണ്ടാൽ ഇന്ത്യൻ ബൗളിങ് നിര കടുത്ത സമ്മർദ്ദത്തിലാകും.

അതേസമയം ഇന്ത്യയുടെ പ്രശ്നങ്ങൾ ബൗളിങ് കോമ്പിനേഷനുകളിൽ മാത്രം ഒതുങ്ങുന്നില്ല. 2025ന്റെ തുടക്കം മുതൽ ടി20 ക്രിക്കറ്റിൽ ഫുൾ മെമ്പർ ടീമുകളിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നഷ്ടപ്പെടുത്തിയ ടീം ഇന്ത്യയാണ്. കൂടാതെ ഒട്ടനവധി മിസ് ഫീൽഡുകളും റണ്ണൗട്ട് അവസരങ്ങൾ പാഴാക്കുന്നതും പതിവായി. ഇൻഡോറിലെ ചെറിയ ​ഗ്രൗണ്ടിൽ ഈ വെല്ലുവിളികളേയും ഇന്ത്യ അതിജീവിക്കേണ്ടതുണ്ട്.

Jasprit Bumrah bowling
അപ്രതീക്ഷിത തിരിച്ചടി മറികടക്കാന്‍ ടീം ഇന്ത്യ; വിന്‍ഡീസിനെതിരായ മൂന്നാം ടി20 ഇന്ന്
Jasprit Bumrah bowling
4 വിക്കറ്റ് ജയം, വനിതാ പോരിൽ കേരളത്തെ വീഴ്ത്തി കർണാടക
Summary

India’s bowling numbers against Full Member teams in T20Is in 2026 tell a striking story: the difference Jasprit Bumrah makes to the attack is enormous, and his absence leaves the team significantly more vulnerable

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com