India vs West Indies Test series x
Sports

കരുണ്‍ നായരെ ഒഴിവാക്കി, ദേവ്ദത്ത് പടിക്കല്‍ ടീമില്‍; വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

സര്‍ഫറാസ് ഖാന് ഇടമില്ല. രവീന്ദ്ര ജഡേജ പുതിയ വൈസ് ക്യാപ്റ്റന്‍. പന്തിന്റെ അഭാവത്തില്‍ ധ്രുവ് ജുറേല്‍ ഒന്നാം വിക്കറ്റ് കീപ്പര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നീണ്ട ഇടവേളയ്ക്കു ശേഷം ഇംഗ്ലണ്ട് പര്യടനത്തിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ മലയാളി താരം കരുണ്‍ നായര്‍ക്ക് സ്ഥാനം നിലനിര്‍ത്താനായില്ല. മറ്റൊരു മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തി. ശുഭ്മാന് ഗില്ലാണ് ടീം ക്യാപ്റ്റന്‍. രവീന്ദ്ര ജഡേജയാണ് പുതിയ വൈസ് ക്യാപ്റ്റന്‍.

തമിഴ്‌നാട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നാരായണ്‍ ജഗദീശന്‍ ടീമിലിടം പിടിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെട്ടിരുന്നു തമിഴ്‌നാടിന്റെ തന്നെ സായ് സുദര്‍ശന്‍ സ്ഥാനം നിലനിര്‍ത്തി. അതേസമയം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലുണ്ടായിട്ടും അഞ്ച് ടെസ്റ്റിലും അവസരം കിട്ടാതിരുന്ന അഭിമന്യു ഈശ്വരനേയും ഇത്തവണ ടീമിലേക്ക് പരിഗണിച്ചില്ല. നിതീഷ് കുമാര്‍ റെഡ്ഡി ടീമിലെ സ്ഥാനം സുരക്ഷിതമാക്കി.

ടീമിലേക്ക് മടങ്ങിയെത്താന്‍ ശ്രമിക്കുന്ന സര്‍ഫറാസ് ഖാനും അവസരം കിട്ടിയില്ല. പരിക്കേറ്റതിനാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനേയും ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ധ്രുവ് ജുറേലാണ് ഒന്നാം വിക്കറ്റ് കീപ്പര്‍.

രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യന്‍ മണ്ണില്‍ കളിക്കുന്നത്. ഒന്നാം ടെസ്റ്റ് ഒക്ടോബര്‍ 2 മുതല്‍ 6 വരെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍. രണ്ടാം ടെസ്റ്റ് 10 മുതല്‍ 14 വരെ ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍.

ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറേല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍, ജസ്പ്രിത് ബുംറ, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്.

India vs West Indies Test series: Team India Squad announced for the test series with West Indies. With Rishabh Pant out of action due to a fracture, Ravindra Jadeja was named vice-captain.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൂക്ഷ്മപരിശോധന അവസാനിച്ചു, സംസ്ഥാനത്ത് ആകെ സ്ഥാനാര്‍ഥികള്‍ 98,451

ഇടുക്കിയില്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ് ലീഗ്; മൂന്നു വാര്‍ഡുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ സഞ്ജു നയിക്കും

'ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടരുത്, അവര്‍ നുഴഞ്ഞു കയറി വിശ്വാസികളേയും നശിപ്പിക്കും'; ആവര്‍ത്തിച്ച് സമസ്ത

ജമ്മുവില്‍ പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു

SCROLL FOR NEXT