ആ ആംഗ്യങ്ങള്‍ പ്രകോപനപരം; പാകിസ്ഥാന്‍ താരങ്ങള്‍ക്കെതിരെ പരാതി

ഐസിസിയ്ക്ക് പരാതി നല്‍കി ബിസിസിഐ
Rauf and Farhan courted controversy with their gestures
പാക് താരങ്ങളുടെ വിവാദമായ ആം​ഗ്യങ്ങൾ (Asia Cup 2025)x
Updated on
1 min read

ദുബൈ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിനിടെ പാക് താരങ്ങള്‍ നടത്തിയ പ്രകോപനപരമായ ആംഗ്യങ്ങള്‍ക്കെതിരെ ബിസിസിഐ ഐസിസിയ്ക്ക് പരാതി നല്‍കി. ഹാരിസ് റൗഫ്, സാഹിബ്‌സാദ ഫര്‍ഹാന്‍ എന്നിവരാണ് പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ആംഗ്യം കാണിച്ചത്. ഇ മെയില്‍ വഴിയാണ് ഇരു താരങ്ങള്‍ക്കുമെതിരെ ബിസിസിഐ പരാതി നല്‍കിയത്.

മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ശേഷം ബാറ്റ് തോക്കു പലെ ഉയര്‍ത്തി കാണികള്‍ക്കു നേരെ ചൂണ്ടിയാണ് താരം നേട്ടം ആഘോഷിച്ചത്. ഹാരിസ് റൗഫ് ഇന്ത്യന്‍ ആരാധകരെ നോക്കി 6-0 എന്നു കാണിച്ചിരുന്നു. വിമാനം വെടിവച്ചിട്ടെന്ന അര്‍ഥത്തിലുള്ള കൈ ആംഗ്യങ്ങളും താരത്തിന്റെ ഭാഗത്തു നിന്നുണ്ടായി. 2022ലെ ടി20 ലോകകപ്പില്‍ വിരാട് കോഹ്‌ലി റൗഫിനെ തുടരെ രണ്ട് സിക്‌സുകള്‍ പായിച്ച് ഇന്ത്യയെ വിജയിപ്പിച്ചിരുന്നു. ഇക്കാര്യം ഓര്‍മപ്പെടുത്തി ആരാധകര്‍ ബൗണ്ടറിക്കരികെ ഫീല്‍ഡ് ചെയ്യുകയായിരുന്ന റൗഫ് കേള്‍ക്കെ കോഹ്‌ലി, കോഹ്‌ലി എന്നു വളിച്ചു പറഞ്ഞു. ഇതില്‍ പ്രകോപിതനായാണ് താരം വിമാനം പറക്കുന്നതും താഴെയ്ക്ക് പതിക്കുന്നതുമായ ആംഗ്യം കാണിച്ചത്.

വിഷയം ഇരു താരങ്ങളും നിഷേധിച്ചാല്‍ ഐസിസി ഇരുവരേയും വിളിപ്പിച്ചേക്കും. എലൈറ്റ് പാനല്‍ റഫറി റിച്ചി റിച്ചാര്‍ഡ്‌സനു മുന്നില്‍ ഹാജരായി ഇരുവരും ഇക്കാര്യത്തില്‍ മറുപടിയും നല്‍കേണ്ടി വരും.

Rauf and Farhan courted controversy with their gestures
അഞ്ചാം നമ്പറിലും സഞ്ജു ഇല്ല, ഇന്ത്യയുടെ ബാറ്റിങ് പരീക്ഷണത്തിനെതിരെ വ്യാപക വിമര്‍ശനം

അതിനിടെ പാകിസ്ഥാനും പരാതിയുമായി ഐസിസിയെ സമീപിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെതിരെയാണ് പിസിബി പരാതി നല്‍കിയത്. പ്രാഥമിക ഘട്ടത്തിലെ ഇന്ത്യ- പാക് പോരാട്ടം ജയിച്ച ശേഷം സൂര്യകുമാര്‍ യാദവ് പഹല്‍ഗാം ആക്രമണത്തില്‍ മരിച്ചവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ജയം ഇന്ത്യന്‍ സൈന്യത്തിനു സമര്‍പ്പിക്കുന്നതായും അദ്ദേഹം കളിയ്ക്കു ശേഷം വ്യക്തമാക്കിയിരുന്നു.

സൂര്യയുടെ പ്രസ്താവന അടിമടി രാഷ്ട്രീയമാണെന്നു പാക് ബോര്‍ഡ് നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ സംഭവം നടന്നു ഏഴ് ദിവസത്തിനുള്ളില്‍ പരാതി നല്‍കിയാല്‍ മാത്രമേ ഐസിസി അതു പരിഗണിക്കുകയുള്ളു. അതിനാല്‍ തന്നെ പാക് പരാതി തള്ളിപ്പോകാനാണ് സാധ്യത.

Rauf and Farhan courted controversy with their gestures
ആ ചരിത്ര നിമിഷം നേരില്‍ കണ്ടു, ഒരൊറ്റ റീല്‍ മലപ്പുറത്തുനിന്ന് മുഹമ്മദ് റിസ്വാനെ മെസിയുടെ നാട്ടിലെത്തിച്ച കഥ
Summary

The BCCI has launched a complaint against Haris Rauf and Sahibzada Farhan for their provocative gestures during the India vs Pakistan Super 4s clash in the Asia Cup 2025.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com