ആ ചരിത്ര നിമിഷം നേരില്‍ കണ്ടു, ഒരൊറ്റ റീല്‍ മലപ്പുറത്തുനിന്ന് മുഹമ്മദ് റിസ്വാനെ മെസിയുടെ നാട്ടിലെത്തിച്ച കഥ

'മെസിയുടെ മൈതാനത്തെ മാന്ത്രികത മുഹമ്മദ് റിസ്വാന്‍ നേരില്‍ കണ്ടു'
How one viral ‘waterfall kick’ landed Malappuram's Rizwan in Messi
മുഹമ്മദ് റിസ്വാന്‍
Updated on
2 min read

കോഴിക്കോട്: ബ്യൂണസ് ഐറിസില്‍ മെസിയുടെ അവസാന മത്സരത്തില്‍ 85,000ത്തോളം വരുന്ന കാണികളുടെ ആരവം മുഴങ്ങിയപ്പോള്‍ ഗാലറിയില്‍ മലയാളിയായ മുഹമ്മദ് റിസ്വാനും ഉണ്ടായിരുന്നു. ആകാശ നീലയും വെള്ള നിറവും കലര്‍ന്ന ജഴ്‌സി ധരിച്ച് ആരാധകര്‍ ഗാലറിയില്‍ നിറഞ്ഞപ്പോള്‍ മലപ്പുറം ജില്ലയിലെ അരീക്കോട് നിന്നുള്ള 22 വയസുകാരന് മനോഹര നിമിഷമായിരുന്നു.

മത്സരം കാണാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ വിഐപി അതിഥിയായാണ് മുഹമ്മദ് റിസ്വാനെ ക്ഷണിച്ചത്. മെസിയുടെ മൈതാനത്തെ മാന്ത്രികത മുഹമ്മദ് റിസ്വാന്‍ നേരില്‍ കണ്ടു. 'എന്റെ സ്വപ്ന കളിക്കാരന്‍ എനിക്ക് ഈ നിമിഷം സമ്മാനിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല,' റിസ്വാന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

How one viral ‘waterfall kick’ landed Malappuram's Rizwan in Messi
അഞ്ചാം നമ്പറിലും സഞ്ജു ഇല്ല, ഇന്ത്യയുടെ ബാറ്റിങ് പരീക്ഷണത്തിനെതിരെ വ്യാപക വിമര്‍ശനം

ഒരൊറ്റ ഇന്‍സ്റ്റഗ്രാം റീലാണ് ഈ 22 കാരനെ മെസിയുടെ നാട്ടിലെത്തിച്ചത്. മലപ്പുറം ജില്ലയിലെ കേരളാകുണ്ട് വെള്ളച്ചാട്ടത്തിനിപ്പുറത്തുനിന്ന് വെള്ളച്ചാട്ടത്തിലേക്ക് തൊടുത്ത ഒരു ഫുട്ബോള്‍ ഫ്രീകിക്ക് റീല്‍ മുഹമ്മദിന് റെക്കോര്‍ഡ് കഴ്ചക്കാരെയാണ് നേടിക്കൊടുത്തത്. 2023 നവംബറില്‍ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് 554 മില്യണ്‍ കാഴ്ചക്കാരെയാണ് ലഭിച്ചത്. ജര്‍മ്മനി, സ്‌പെയിന്‍, ഫ്രാന്‍സ് തുടങ്ങി ലോകമെങ്ങും ഈ വിഡിയോ വൈറലായിരുന്നു.

ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട റീലെന്ന നിലയില്‍ 2024 ജനുവരി 8 ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും നേടി.പിന്നിട് അതേ വെള്ളച്ചാട്ടത്തിനടുത്ത് ഫുട്‌ബോള്‍ കയ്യില്‍ പിടിച്ച് സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുന്ന വിഡിയോ റിസ്വാന്‍ ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചിരുന്നു.

How one viral ‘waterfall kick’ landed Malappuram's Rizwan in Messi
സെയ്ഫിനും 'സേഫാക്കാന്‍' പറ്റിയില്ല, എറിഞ്ഞിട്ട് കുല്‍ദീപും വരുണും; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍
How one viral ‘waterfall kick’ landed Malappuram's Rizwan in Messi
മുഹമ്മദ് റിസ്വാന്‍

മലപ്പുറം മങ്കടവ് ഗ്രാമത്തിലെ വ്യാപാരിയായ അബ്ദുള്‍ മജീദിന്റെ മകനാണ് മുഹമ്മദ് റിസ്വാന്‍. ഫുട്‌ബോളിനോട് പ്രണയം കുട്ടിക്കാലം മുതല്‍ ഉണ്ടായിരുന്നു. കൈയ്ക്ക് പരിക്കേറ്റതിനാലാണ് മുഹമ്മദ് റിസ്വാന്റെ ഫുട്‌ബോള്‍ എന്ന പ്രൊഫഷണല്‍ സ്വപ്‌നം തകര്‍ത്തത്. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിന്നുള്ള ഫ്രീസ്‌റ്റൈല്‍ വിഡിയോകള്‍, മൂന്ന് വര്‍ഷം മുമ്പ് വീണ്ടും തീ മുഹമ്മദിനെ കാല്‍പന്തിനോട് അടുപ്പിച്ചത്. ഇന്ന് 2.2 മില്യണിലധികം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സുണ്ട് മുഹമ്മദിന്.

കഴിഞ്ഞ മാസം ദുബൈയില്‍ അര്‍ജന്റീനയിലേക്കുള്ള യാത്രാമധ്യേ, ദേശീയ ടീം പരിശീലകന്‍ ലയണല്‍ സ്‌കലോണിയെ കണ്ടുമുട്ടി, തന്റെ ട്രിക്കുകള്‍ ടീമിനെ പ്രചോദിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞന്ന് മുഹമ്മദ് റിസ്വാന്‍ പറഞ്ഞു.

Summary

How one viral ‘waterfall kick’ landed Malappuram's Rizwan in Messi’s Buenos Aires farewell spotlight

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com