ഫോട്ടോ: ട്വിറ്റർ 
Sports

ടോസ് വിൻഡീസിന്; ബാറ്റിങ് തെരഞ്ഞെടുത്തു; ജയ്‌സ്വാളിനും ഇഷാന്‍ കിഷനും അരങ്ങേറ്റം

മുൻനിര പേസർമാരില്ലാതെയാണ് ഇന്ത്യ കളത്തിൽ ഇറങ്ങിയ‌ത്

Author : സമകാലിക മലയാളം ഡെസ്ക്

റൊസോ: ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ആദ്യ ടെസ്റ്റിന് തുടക്കം. ടോസ് നേടിയ വിൻഡീസ് ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ യശസ്വി ജയ്‌സ്വാളും ഇഷാന്‍ കിഷനും അരങ്ങേറ്റം കുറിച്ചു. മുൻനിര പേസർമാരില്ലാതെയാണ് ഇന്ത്യ കളത്തിൽ ഇറങ്ങിയ‌ത്. 

വിൻഡീസ് ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്വെയ്റ്റും മുന്‍താരം ശിവ്‌നരെയ്ന്‍ ചന്ദര്‍പോളിന്റെ മകന്‍ തഗെനരെയ്ന്‍ ചന്ദര്‍പോളു ആണ് ബാറ്റിങ് ഓപ്പൺ ചെയ്തത്. 12 റൺസിൽ തഗെനരെയ്ന്‍റെ വിക്കറ്റ് നഷ്ടപ്പെട്ടു. അശ്വിനാണ് വിക്കറ്റ് വീഴത്തിയത്. റെയ്മൺ റെയ്ഫറാണ് ക്രെയ്ഗിനൊപ്പം ക്രീസിൽ ഉള്ളത്. 

19 മത്സരങ്ങളുടെമാത്രം അനുഭവമുള്ള മുഹമ്മദ് സിറാജാണ് പേസ് നിരയെ നയിക്കുന്നത്. വിന്‍ഡീസില്‍ ഇതിനുമുമ്പ് ഇങ്ങനെയൊരു പരീക്ഷണം ഇന്ത്യ നടത്തിയിട്ടില്ല. പരിചയസമ്പത്തില്ലായ്മയ്ക്കൊപ്പം പ്രധാനകളിക്കാരുടെ പരിക്കും തിരിച്ചടിയാണ്. ഇന്ത്യയുടെ സ്പിന്‍ സഖ്യം പരിചയസമ്പത്തുള്ളതാണ്. ആര്‍ അശ്വിനും, രവീന്ദ്ര ജഡേജയും നയിക്കുന്നു. ‌

സീനിയർ താരങ്ങളായ ക്യാപ്റ്റൻ രോഹിത് ശർമ, വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ, വിരാട് കോലി എന്നിവരുടെ സാന്നിധ്യം ഇന്ത്യൻ ബാറ്റിങ്ങിനു കരുത്തു പകരും. റൂസോയിലെ വിൻസർ പാർക്കിലാണ് മത്സരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും