ജോഫ്രാ ആര്‍ച്ചര്‍/ഫയല്‍ ചിത്രം 
Sports

'ഞങ്ങളെ കുഴക്കി എറിയാന്‍ ഇന്ത്യക്കാവില്ല', ആദ്യ ടെസ്റ്റിന് മുന്‍പ് ആര്‍ച്ചറുടെ മുന്നറിയിപ്പ്

തങ്ങളുടെ സംഘത്തിലും മികച്ച സ്പിന്നര്‍മാരുണ്ടെന്നും, തങ്ങളെ കുഴക്കി എറിയാന്‍ ഇന്ത്യക്ക് കഴിയില്ലെന്നും ആര്‍ച്ചര്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന് മുന്‍പ് ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ മുന്നറിയിപ്പ്. തങ്ങളുടെ സംഘത്തിലും മികച്ച സ്പിന്നര്‍മാരുണ്ടെന്നും, തങ്ങളെ കുഴക്കി എറിയാന്‍ ഇന്ത്യക്ക് കഴിയില്ലെന്നും ആര്‍ച്ചര്‍ പറഞ്ഞു.

2016-17 പരമ്പരയില്‍ ഇംഗ്ലണ്ടിനെ 4-0ന് ഇന്ത്യ തോല്‍പ്പിച്ചിരുന്നു. അന്ന് അശ്വിന്‍-ജഡേജ സഖ്യത്തിന്റെ സ്പിന്‍ വേരിയേഷനുകള്‍ക്ക് മുന്‍പില്‍ പിടിച്ച് നില്‍ക്കാനാവാതെ തകര്‍ന്നടിയുകയായിരുന്നു ഇംഗ്ലണ്ട്. ഇംഗ്ലണ്ടിന്റെ സ്പിന്നര്‍മാര്‍ക്ക് അന്ന് താളം കണ്ടെത്താനുമായില്ല. 

ഇവിടെ ഐപിഎല്ലില്‍ ഞാന്‍ ഒരുപാട് കളിച്ചിട്ടുണ്ട്. എന്നാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് പോലെയല്ല അത്. അതിനാല്‍ തന്നെ റെഡ് ബോള്‍ എറിയുമ്പോഴുള്ള വെല്ലുവിളി അവിടെയുണ്ട്. ഐപിഎല്ലില്‍ ബാറ്റ്‌സ്മാന്മാര്‍ നമ്മളിലേക്ക് വരും. എന്നാല്‍ ടെസ്റ്റില്‍ ഒരു സെഷന്‍ മുഴുവന്‍ വേണമെങ്കില്‍ അവര്‍ നിന്ന് കളിക്കും. ഫഌറ്റ് വിക്കറ്റാണ് എങ്കില്‍ പ്രത്യേകിച്ചും, ഡെയ്‌ലി മെയ്‌ലിലെ തന്റെ കോളത്തില്‍ ആര്‍ച്ചര്‍ എഴുതി. 

ഓസ്‌ട്രേലിയക്കെതിരായ 2-1ന്റെ ജയത്തോടെ ഒരു ടെസ്റ്റ് ടീമിനേയും വില കുറച്ച് കാണരുത് എന്ന് പാഠമാണ് ഇന്ത്യ നല്‍കുന്നത്. ഇന്ത്യന്‍ ടീമിലെ എല്ലാ താരങ്ങളും തങ്ങളുടേതായ സംഭാവന നല്‍കി എന്നതാണ് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. ഈ ഇന്നിങ്‌സില്‍ ഈ താരമാണ് മികവ് കാണിച്ചത് എങ്കില്‍ അടുത്ത ഇന്നിങ്‌സില്‍ മറ്റൊരു താരമായിരുന്നിരിക്കും, ആര്‍ച്ചര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുവാറ്റയിലെ വയോധികന്റെ കൊലപാതകം: 13 കാരിയുടെ ക്വട്ടേഷന്‍?; പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ പിടിയില്‍

വളര്‍ത്തു നായ പൊതുസ്ഥലത്ത് വിസര്‍ജിച്ചാല്‍ ആര് കോരും! നിയമ നിർമാണത്തിന് കോർപറേഷൻ

മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ വീട്ടിൽ നിന്നും ഇറക്കിവിടാം; നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി

'വിമർശനങ്ങൾ ബാധിച്ചിട്ടില്ലെന്ന് പറയാൻ കഴിയില്ല, അത് ബോധപൂർവമായ തീരുമാനമൊന്നുമല്ല'; പ്രതികരിച്ച് ധ്രുവ് വിക്രം

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട്: എട്ടിടത്ത് ഇഡി റെയ്ഡ്, റിയാസിന്റെ സുഹൃത്തിന്റെ വീട്ടിലും പരിശോധന