ഫോട്ടോ: ട്വിറ്റർ 
Sports

41 വര്‍ഷത്തെ കാത്തിരിപ്പ്; ഏഷ്യന്‍ ഗെയിംസ് അശ്വാഭ്യാസത്തില്‍ ഇന്ത്യക്ക് സുവര്‍ണ നേട്ടം

സുദീപ്തി ഹജേല, ഹൃദയ് വിപുല്‍ ചഹ്ദ, അനുഷ് ഗാര്‍വല്ല, ദിവ്യാകൃതി സിങ് എന്നിവരടങ്ങിയ സംഘമാണ് ഡ്രസ്സേജ് ടീം ഇനത്തില്‍ സുവര്‍ണ നേട്ടത്തിലെത്തിയത്

സമകാലിക മലയാളം ഡെസ്ക്

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ മൂന്നാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. ചരിത്രമെഴുതി ഇക്വേസ്ട്രിയന്‍ (അശ്വാഭ്യാസം) ടീം ഇനത്തിലാണ് ഇന്ത്യയുടെ നേട്ടം. 41 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയുടെ നേട്ടം. 1982നു ശേഷം ആദ്യമായാണ് ഇന്ത്യ ഈ ഇനത്തില്‍ വീണ്ടും സ്വര്‍ണം നേടുന്നത്. 

സുദീപ്തി ഹജേല, ഹൃദയ് വിപുല്‍ ചഹ്ദ, അനുഷ് ഗാര്‍വല്ല, ദിവ്യാകൃതി സിങ് എന്നിവരടങ്ങിയ സംഘമാണ് ഡ്രസ്സേജ് ടീം ഇനത്തില്‍ സുവര്‍ണ നേട്ടത്തിലെത്തിയത്. 209.205 പോയിന്റുകളാണ് ഇന്ത്യന്‍ താരങ്ങള്‍ നേടിയത്. 

ചൈനയ്ക്കാണ് വെള്ളി. 204.882 പോയിന്റുകള്‍ നേടിയാണ് അവര്‍ രണ്ടാമതെത്തിയത്. വെങ്കലം ഹോങ്കോങ് ചൈന വെങ്കലം നേടി. 204.852 പോയിന്റുകളാണ് അവര്‍ നേടിയത്. 

അശ്വാഭ്യാസം ഇനത്തില്‍ ഇന്ത്യയുടെ ആകെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ നേട്ടം നാലായി. ഈ ഇനത്തില്‍ നാല് സ്വര്‍മടക്കം 13 മെഡലുകളാണ് ഇന്ത്യ ഇക്കാലത്തിനിടെ സ്വന്തമാക്കിയത്. നാലില്‍ മൂന്ന് അശ്വാഭ്യാസ സ്വര്‍ണ മെഡലുകളും 1982ലെ ഡല്‍ഹി ഏഷ്യന്‍ ഗെയിംസിലാണ് ഇന്ത്യ നേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

SCROLL FOR NEXT