ഫോട്ടോ: ട്വിറ്റർ 
Sports

ടോസ് ഇന്ത്യക്ക്; പാകിസ്ഥാനെ ബാറ്റിങിന് അയച്ചു; പന്തിന് പകരം കാര്‍ത്തിക്

മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ നൂറാം ടി20 മത്സരമെന്ന പ്രത്യേകതയുണ്ട് ഈ മത്സരത്തിന്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ബസ്റ്റര്‍ അല്‍പ്പ സമയത്തിനകം. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ഋഷഭ് പന്തിന് പകരം ദിനേഷ് കാര്‍ത്തിക് ടീമില്‍ ഇടംപിടിച്ചു. പാകിസ്ഥാനായി നസീം ഷാ ട്വന്റി 20 അരങ്ങേറ്റം കുറിക്കും.

മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ നൂറാം ടി20 മത്സരമെന്ന പ്രത്യേകതയുണ്ട് ഈ മത്സരത്തിന്. ഒന്നര മാസത്തെ ഇടവേളക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തുന്ന കോഹ്‌ലി പാകിസ്ഥാനെതിരെ ഫോം വീണ്ടെടുക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. 

ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവരെ തുടക്കത്തില്‍ തന്നെ പുറത്താക്കി ഇന്ത്യയെ വിറപ്പിച്ച ഷഹീന്‍ അഫ്രീദിയുടെ അഭാവം പാകിസ്ഥാന് തിരിച്ചടിയാണ്. ബാബറും റിസ്വാനുമായിരിക്കും പാകിസ്ഥാനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. പാകിസ്ഥാന്റെ ടോപ് 3 ബാറ്റേഴ്‌സിനെ മടക്കുക എന്നതായിരിക്കും ഇന്ത്യക്ക് മുന്നിലെ പ്രധാന വെല്ലുവിളി.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍