India Women x
Sports

അനായാസം പ്രോട്ടീസ് വനിതകള്‍; രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് തോല്‍വി

ഇന്ത്യന്‍ വനിതകളെ 8 വിക്കറ്റിന് വീഴ്ത്തി പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-0ത്തിന് മുന്നില്‍

Author : സമകാലിക മലയാളം ഡെസ്ക്

ഡര്‍ബന്‍: ദക്ഷിണാഫ്രിക്ക വനിതാ ടീമിനെതിരായ രണ്ടാം ടി20 പോരാട്ടത്തിലും ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 148 റണ്‍സ് വിജയ ലക്ഷ്യം ദക്ഷിണാഫ്രിക്ക അനായാസം മറികടന്നു. അവര്‍ 17.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. 8 വിക്കറ്റ് വിജയമാണ് പ്രോട്ടീസ് വനിതകള്‍ സ്വന്തമാക്കിയത്. ടോസ് നേടി ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങിനു വിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് സ്വന്തമാക്കി.

ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ലോറ വോള്‍വര്‍ട്, സന്‍ ലൂസ് എന്നിവരുടെ അര്‍ധ സെഞ്ച്വറികള്‍ അവരുടെ ജയം അനായാസമാക്കി. സന്‍ ലൂസ് 57 റണ്‍സും ലോറ 54 റണ്‍സും സ്വന്തമാക്കി. ഇരുവരും പുറത്തായ ശേഷം എത്തിയ ടസ്മിന്‍ ബ്രിറ്റ്‌സ് (20), അനേരി ഡെര്‍ക്ക്‌സന്‍ (12) എന്നിവര്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ ജയത്തിലെത്തിച്ചു.

ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടമായ 2 വിക്കറ്റുകളും ശ്രേയങ്ക പാട്ടീല്‍ സ്വന്തമാക്കി.

കരിയറിലെ 100ാം ടി20 മത്സരം കളിക്കാനിറങ്ങിയ ഓപ്പണര്‍ ഷെഫാലി വര്‍മ നേട്ടം അവിശ്വസനീയമാക്കി. താരം അര്‍ധ സെഞ്ച്വറി നേടി ടീമിന്റെ ടോപ് സ്‌കോററായി. 38 പന്തില്‍ 7 ഫോറും 2 സിക്‌സും സഹിതം ഷെഫാലി 57 റണ്‍സ് നേടി.

ഇന്ത്യന്‍ ടി20 ടീമിനായി അരങ്ങേറ്റ മത്സരം കളിച്ച അനുഷ്‌ക ശര്‍മയാണ് പിടിച്ചു നിന്ന മറ്റൊരാള്‍. താരം 3 ഫോറുകള്‍ സഹിതം 31 പന്തില്‍ 28 റണ്‍സെടുത്തു. അരുന്ധതി റെഡ്ഡി 14 റണ്‍സെടുത്തും ശ്രീചരണി ഒരു സിക്‌സ് തൂക്കി 3 പന്തില്‍ 7 റണ്‍സെടുത്തും സ്‌കോര്‍ 147ല്‍ എത്തിക്കുയായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തുമി സെഖുഖുനെ, ക്ലോ ട്രിയോണ്‍ എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി. നദീന്‍ ക്ലാര്‍ക്, നോന്‍കുലുലേകോ മ്ലാബ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

India Women lost the second T20I by eight wickets

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍