Jemimah Rodrigues, India Women vs Australia Women x
Sports

പൊരുതി നിന്നത് ജെമിമ മാത്രം; പിങ്ക് ടെസ്റ്റില്‍ ഇന്ത്യന്‍ വനിതകള്‍ 198ല്‍ പുറത്ത്

ഇന്ത്യക്കായി ക്രാന്തി ഗൗഡ്, കഷ്‌വി ഗൗതം, പ്രതിക റാവല്‍, സയാലി സത്ഗിരെ എന്നിവര്‍ക്ക് ടെസ്റ്റ് അരങ്ങേറ്റം

രഞ്ജിത്ത് കാർത്തിക

പെര്‍ത്ത്: ഇന്ത്യന്‍ വനിതാ ടീമും ഓസ്‌ട്രേലിയ വനിതാ ടീമും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 198 റണ്‍സില്‍ പുറത്ത്. ടോസ് നേടി ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി ക്രാന്തി ഗൗഡ്, കഷ്‌വി ഗൗതം, പ്രതിക റാവല്‍, സയാലി സത്ഗിരെ എന്നിവര്‍ വനിതാ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു.

ജെമിമ റോഡ്രിഗ്‌സാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. താരം അര്‍ധ സെഞ്ച്വറി നേടി. 84 പന്തില്‍ 7 ഫോറുകള്‍ സഹിതം ജെമിമ 52 റണ്‍സ് സ്വന്തമാക്കി.

ഷെഫാലി വര്‍മ (35), അരങ്ങേറ്റക്കാരി കഷ്‌വി ഗൗതം (34) എന്നിവരും ചെറുത്തു നിന്നു. മറ്റാര്‍ക്കും കാര്യമായി തിളങ്ങാന്‍ സാധിക്കാത്തത് തിരിച്ചടിയായി.

ഓസ്‌ട്രേലിയക്കായി അന്നബെല്‍ സതര്‍ലാന്‍ഡ് 4 വിക്കറ്റുകള്‍ വീഴ്ത്തി. ലസി ഹാമില്‍ടന്‍ 3 വിക്കറ്റെടുത്തു. ഡാര്‍സി ബ്രൗണ്‍ 2 വിക്കറ്റും ആഷ്‌ലി ഗാര്‍ഡ്‌നര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

India Women vs Australia Women, Pink ball Test: Alyssa Healy's Australia have won the toss and have chosen to bowl first

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ യുദ്ധക്കപ്പൽ കൊച്ചിയിൽ; അഭയം നൽകി ഇന്ത്യ

'ക്രിസ്റ്റ്യാനോ റൊണാൾഡോ... ജറ്റ് അയച്ച് എന്നെ ഒന്ന് രക്ഷിക്കു!'; ഇന്ത്യയിൽ കുടുങ്ങിയ വിൻഡീസ് താരത്തിന്റെ അപേക്ഷ

പിങ്ക് ബോള്‍ ടെസ്റ്റ്; ഇന്ത്യന്‍ വനിതകള്‍ക്കെതിരെ ഒന്നാം ദിനം വരുതിയില്‍ നിര്‍ത്തി ഓസീസ്

പ്രണയം നിരസിച്ചു; സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വലിച്ചിഴച്ച് കെട്ടിടത്തിനുള്ളിലെത്തിച്ച് പീഡിപ്പിച്ച 20 കാരന്‍ അറസ്റ്റില്‍

'നിരുപാധികമായി കീഴടങ്ങല്‍ മാത്രമാണ് ഏക പോംവഴി'; ഇറാന് അന്ത്യശാസനവുമായി ട്രംപ്

SCROLL FOR NEXT