India Women vs England Women x
Sports

ജെമിമയും യാസ്തികയും നയിച്ചു; ഒന്നാം ടി20യില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യന്‍ വനിതകള്‍

ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടി20യില്‍ ഇന്ത്യക്ക് 38 റണ്‍സ് ജയം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായുള്ള ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം. 38 റണ്‍സ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. ഇംഗ്ലണ്ട് വനിതകളുടെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.

ജെമിമ റോഡ്രിഗസ്, യാസ്തിക ഭാട്ടിയ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോര്‍ ഉയര്‍ത്തിയത്. ടോസ് നേടി ഇംഗ്ലണ്ട് വനിതകള്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തകര്‍ച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. സ്‌കോര്‍ ബോര്‍ഡില്‍ 7 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് ഓപ്പണര്‍മാരെ രണ്ട് പേരേയും നഷ്ടമായി. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ സ്മൃതി മന്ധാന ഗോള്‍ഡന്‍ ഡക്കായത് ഇന്ത്യയെ ഞെട്ടിച്ചു. പിന്നാലെ 2 റണ്‍സെടുത്ത് ഷെഫാലി വര്‍മയും മടങ്ങി.

പിന്നീട് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ജെമിമ- യാസ്തിക സഖ്യമാണ് ഇന്ത്യന്‍ ഇന്നിങ്‌സ് ട്രാക്കിലാക്കിയത്. ഇരുവരും ചേര്‍ന്നു 126 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.

ജെമിമയാണ് ടോപ് സ്‌കോറര്‍. താരം 40 പന്തില്‍ 10 ഫോറും ഒരു സിക്‌സും സഹിതം 69 റണ്‍സെടുത്തു. യാസ്തിക 40 പന്തില്‍ 9 ഫോറും ഒരു സിക്‌സും സഹിതം 54 റണ്‍സും കണ്ടെത്തി. 13 പന്തില്‍ 22 റണ്‍സെടുത്ത ദീപ്തി ശര്‍മയാണ് തിളങ്ങിയ മറ്റൊരാള്‍. എക്‌സ്ട്രാ ഇനത്തില്‍ മാത്രം ഇന്ത്യക്ക് 20 റണ്‍സും കിട്ടി.

ഇംഗ്ലണ്ടിനായി ലോറന്‍ ബെല്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി. ഇസി വോങ്, ടില്ലി കോര്‍ടീന്‍ കോള്‍മാന്‍, ചാര്‍ളി ഡീന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

189 റണ്‍സ് വിജയത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിനെ ഇന്ത്യന്‍ വനിതകള്‍ ബൗളിങില്‍ കുരുക്കി. 67 റണ്‍സെടുത്ത അമി ജോണ്‍സിനും 21 റണ്‍സെടുത്ത ഹീതര്‍ നൈറ്റിനും മാത്രമാണ് തിളങ്ങാനായത്. ഓപ്പണര്‍ സോഫി ഡംക്ലി 10 പന്തില്‍ ഒരു സിക്‌സും 2 ഫോറും സഹിതം 16 റണ്‍സെടുത്ത് അതിവേഗം തുടങ്ങിയെങ്കിലും അധികം ആയുസുണ്ടായില്ല. അമി ജോണ്‍സ് 48 പന്തില്‍ 9 ഫോറുകള്‍ സഹിതമാണ് 67 റണ്‍സെടുത്തത്.

ഇന്ത്യക്കായി നന്ദനി ശര്‍മ 3 വിക്കറ്റുകള്‍ വീഴ്ത്തി. ക്രാന്തി ഗൗഡ് 2 വിക്കറ്റെടുത്തു. ശ്രീ ചരണി, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

India women vs England women: Smriti Mandhana is leading the Indian team in the opening T20I match of the series

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാദം പൂര്‍ത്തിയായാല്‍ മൂന്നു മാസത്തിനകം വിധി പ്രസ്താവിക്കണം; ഹൈക്കോടതികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി സുപ്രീംകോടതി

'ചേട്ടാ ആ ഫോണ്‍ ഒന്ന് താഴ്ത്തി പിടിച്ചേ'; മോശം ആംഗിളില്‍ വിഡിയോ ഷൂട്ടിങ്; മര്യാദ പഠിപ്പിച്ച് എസ്തര്‍

ആർത്തവ അവധി കൊടുക്കാൻ എന്തിനാണ് പേടി? 'സ്ത്രീകള്‍ക്ക് അനുകൂലമായി എന്തെങ്കിലും വന്നാൽ പാരവയ്ക്കാനുള്ള പ്രവണത സമൂഹത്തിനുണ്ട്'

പ്ലാസ്റ്റിക് കറന്‍സി ഇറക്കാന്‍ റിസര്‍വ് ബാങ്ക്; ആദ്യം 10, 20 രൂപ നോട്ടുകള്‍, ചെലവ് കുറയും, ഗുണങ്ങളേറെ

ഇന്ധന വിലവർദ്ധനവിനെതിരെ പാഷൻ പ്രോ ബൈക്ക് കത്തിച്ച് പ്രതിഷേധം - വിഡിയോ

SCROLL FOR NEXT