കമ്മിൻസിനു ഹസ്തദാനം ചെയ്യുന്ന ബുംറ പിടിഐ
Sports

'ബുംറ ഇല്ലെങ്കില്‍ കാണാമായിരുന്നു, അഞ്ചിലും തോറ്റമ്പിയേനെ'

പരമ്പരയില്‍ 32 വിക്കറ്റുകള്‍ വീഴ്ത്തി ജസ്പ്രിത് ബുംറ പരമ്പരയുടെ താരമായി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ ജസ്പ്രിത് ബുംറയുടെ സാന്നിധ്യമാണ് ഈ നിലയ്ക്കുള്ള ആശ്വാസമെങ്കിലും ഇന്ത്യക്ക് സമ്മാനിച്ചതെന്നു മുന്‍ ഇന്ത്യന്‍ താരവും ഇതിഹാസ സ്പിന്നറുമായ ഹര്‍ഭജന്‍ സിങ്. ബുംറ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ 5-0ത്തിനു പരമ്പര അടിയറ വയ്ക്കുമായിരുന്നു എന്ന് ഹര്‍ഭജന്‍ തുറന്നടിച്ചു.

'ഈ പര്യടനത്തില്‍ ജസ്പ്രിത് ബുംറ ഇല്ലായിരുന്നു എങ്കില്‍ ഇന്ത്യ 5-0ത്തിനു പരമ്പര അടിയറ വയ്ക്കുമായിരുന്നു. പെര്‍ത്തില്‍ ജാസി ഇന്ത്യയെ രക്ഷിച്ചു. അഡ്‌ലെയ്ഡിനു ശേഷം പിന്നീട് നടന്ന മൂന്ന് മത്സരങ്ങളിലും ഇന്ത്യയെ രക്ഷപ്പെടുത്തിയ ഏക താരവും അദ്ദേഹമാണ്. അദ്ദേഹം ഓസീസ് മണ്ണിലേക്ക് വന്നിരുന്നില്ലെങ്കില്‍ ഇന്ത്യ 5-0ത്തിനോ 4-0ത്തിനോ പരമ്പര കൈവിടുമായിരുന്നു'- ഹര്‍ഭജന്‍ തുറന്നടിച്ചു.

5 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ 3-1നു സ്വന്തമാക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ നിരയില്‍ ഭീതി വിതച്ച ഏക ഇന്ത്യന്‍ താരം ബുംറയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടുകയാണ് ഹര്‍ഭജന്‍.

ബുംറയെ രാജ്യത്തിന്റെ സമ്പത്ത് എന്നാണ് ഹര്‍ഭജന്‍ വിശേഷിപ്പിച്ചത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ രോഹിതിന്റെ അഭാവത്തില്‍ ടീമിനെ നയിച്ചത് ബുംറയാണ്. ഇന്ത്യയുടെ ഓരേയൊരു ജയത്തിന്റെ മാസ്റ്റര്‍ മൈന്‍ഡും ബുംറ തന്നെ.

5 മത്സരങ്ങളില്‍ മാരകമായി പന്തെറിഞ്ഞ ബുംറ 32 വിക്കറ്റുകളാണ് വീഴ്ത്തിയത്. പരമ്പരയുടെ താരവും ഇന്ത്യയുടെ താത്കാലിക നായകന്‍ തന്നെ. ഓസീസ് മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും ബുംറയ്ക്ക് തന്നെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT