സമീർ ബാനർജി/ ട്വിറ്റർ 
Sports

ജൂനിയർ വിംബിൾഡൺ കിരീടം ഉയർത്തി ഇന്ത്യൻ വംശജൻ സമീർ ബാനർജി 

അമേരിക്കൻ താരം തന്നെയായ വിക്ടർ ലിലോവിനെ തോൽപ്പിച്ചാണ് സമീർ കിരീടം നേടിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ജൂനിയർ വിംബിൾഡൺ കിരീടം ഇന്ത്യൻ വംശജനായ അമേരിക്കൻ താരം സമീർ ബാനർജിക്ക്. അമേരിക്കൻ താരം തന്നെയായ വിക്ടർ ലിലോവിനെ തോൽപ്പിച്ചാണ് സമീർ കിരീടം നേടിയത്. വിക്ടർ ലിലോവിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് സമീർ തകർത്തത്. 

സമീർ ന്യൂ ജേഴ്സി സ്വദേശിയും വിക്ടർ നോർത്ത് കരോളിന സ്വദേശിയുമാണ്. ഞായറാഴ്ച നടന്ന ഫൈനലിൽ 7-5, 6-3 എന്നായിരുന്നു സ്കോർ. 

ആറു വർഷത്തിനുശേഷം ആദ്യമായാണ് ഒരു അമേരിക്കൻ താരം ജൂനിയർ വിംബിൾഡൺ ചാമ്പ്യൻഷിപ്പിൽ കിരീടം നേടുന്നത്. റെയ്ല്ലി ഒപെൽക്കയാണ് സമീറിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ അമേരിക്കൻ താരം.  2015ലായിരുന്നു ഒപെൽക്കയുടെ നേട്ടം. ജൂനിയർ വിംബിൾഡൺ  നേടുന്ന 12-ാമത്തെ അമേരിക്കൻ താരവുമാണ് സമീർ. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; പകരം ആര്?

ഇന്നും ഗുരുവായൂരില്‍ കല്യാണ മേളം, 356 വിവാഹങ്ങള്‍; ക്രമീകരണം ഇങ്ങനെ

ആറന്മുള ഒരുങ്ങി, 51 പള്ളിയോടങ്ങള്‍, ഉത്രട്ടാതി ജലമേള ഇന്ന്

ഗുരുവായൂര്‍ തൃപ്പുത്തരി ഉത്സവം ഇന്ന്; പുത്തരി പായസം വിതരണം ഉച്ചപൂജയ്ക്ക് ശേഷം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: കൊച്ചിയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം