Sports

ഇന്ത്യൻ സംഘം ഓസ്ട്രേലിയയിൽ; കോഹ് ലിക്ക് ഇതിഹാസ താരത്തിന്റെ സ്യൂട്ട്

കോഹ് ലിയുടെ നേതൃത്വത്തിൽ 25 അംഗ ഇന്ത്യൻ ടീമാണ് ഓസ്ട്രേലിയയിലേക്ക് എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്നി: രണ്ട് മാസം നീണ്ടുനിൽക്കുന്ന പര്യടനത്തിനായി ഇന്ത്യൻ ടീം ഓസ്ട്രേലിയയിൽ എത്തി. കോഹ് ലിയുടെ നേതൃത്വത്തിൽ 25 അംഗ ഇന്ത്യൻ ടീമാണ് ഓസ്ട്രേലിയയിലേക്ക് എത്തിയത്. 

14 ദിവസത്തെ ക്വാറന്റൈനിന് ഇടയിൽ പരിശീലനം നടത്താനും കളിക്കാർക്ക് കഴിയും. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കമിൻസ് എന്നിവരും വ്യാഴാഴ്ചയോടെ നാട്ടിലേക്ക് എത്തി. ബയോ ബബിളിന് കീഴിൽ ബ്ലാക്ക്ടൗൺ ഇന്റർനാഷണൽ സ്പോർട്സ് പാർക്കിലാണ് ക്വാറന്റൈനിൽ ഇരിക്കുന്ന സമയം ഇന്ത്യൻ ടീം പരിശീലനം നടത്തുക.

അതിനിടയിൽ പ്രത്യേക പരിഗണനയാണ് ഇവിടെ ഇന്ത്യൻ നായകനെ തേടി എത്തുന്നത്. പുൾമാൻ ഹോട്ടലിലാണ് ഇന്ത്യൻ സംഘം തങ്ങുന്നത്. ഇത് ന്യൂ സൗത്ത് വെയ്ൽസ് റഗ്ബി ടീമിന്റെ താവളമാണ്. നിലവിൽ റഗ്ബി ടീം മറ്റൊരു ഹോട്ടലിലാണ്. 

ഓസ്ട്രേലിയൻ റഗ്ബി ഇതിഹാസ താരം ബ്രാഡ് ഫിറ്റ്ലർ തങ്ങുന്ന സ്യൂട്ടാണ് കോഹ് ലിക്ക് ലഭിച്ചത്. കളിക്കാരുടെ കുടുംബാംഗങ്ങളും ഓസ്ട്രേലിയയിലേക്ക് എത്തിയിട്ടുണ്ട്. ഇവരും ക്വാറന്റൈനിന് വിധേമാവണം. ഐപിഎൽ കഴിഞ്ഞ് എത്തിയ ഓസീസ് താരങ്ങൾ ക്വാറന്റൈൻ പൂർത്തിയാക്കി ദേശിയ ക്യാംപിൽ ചേരും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്‌സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാൻ ഹൈക്കോടതി നിർദേശം

കുട്ടികളുടെ അമിതവണ്ണം എങ്ങനെ കുറയ്ക്കാം? ഡബ്യൂഎച്ച്ഒയുടെ പുതിയ നിർദേശങ്ങൾ അറിയാം

അയൽവാസിയെ വെടിവെച്ച കേസ്; പ്രതിയുടെ സംരക്ഷണയിലുണ്ടായിരുന്ന കുതിരകളെ ഏറ്റെടുക്കാൻ കോർപ്പറേഷൻ

'ഡൈ ചെയ്യുന്നത് നിർത്തി, എനിക്ക് ബോറടിച്ചു തുടങ്ങി'; സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തി ആമിർ ഖാൻ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബം​ഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്